• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MAY 2019
MONDAY
04:19 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഇന്ത്യ ടിവി സിഎന്‍എക്‌സ് സര്‍വെ ഫലം പുറത്തുവന്നു; കേന്ദ്രത്തില്‍ എന്‍ഡിഎ തകര്‍ന്നടിയും

By ANSA 11    January 7, 2019   
modi-1

ദില്ലി: ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ എന്‍ഡിഎയ്ക്ക് കേന്ദ്രത്തില്‍ ഭൂരിപക്ഷം നേടാന്‍ സാധിക്കില്ലെന്ന് അഭിപ്രായ സര്‍വെ ഫലം. ഇന്ത്യ ടിവി സിഎന്‍എക്‌സാണ്  സര്‍വെ നടത്തിയത്. 543 ലോക്‌സഭ മണ്ഡലങ്ങളില്‍ ഭൂരിപക്ഷം നേടാന്‍ 272 സീറ്റിലാണ് വിജയിക്കേണ്ടത്. എന്നാല്‍ എന്‍ഡിഎയ്ക്ക് 15 സീറ്റുകളുടെ കുറവ് ഉണ്ടാകും എന്നാണ് സര്‍വെ വ്യക്തമാക്കുന്നത്.

അതേ സമയം കേരളത്തില്‍ എന്‍എഡിഎ അക്കൗണ്ട് തുറക്കും എന്ന് സര്‍വെ പറയുന്നു. കോണ്‍ഗ്രസിനായിരിക്കും മുന്‍തൂക്കം ലഭിക്കുക. എട്ട് സീറ്റുകള്‍ കോണ്‍ഗ്രസിനും, മുസ്‌ലിം ലീഗിന് രണ്ടും ആര്‍എസ്പി ഒന്നും കേരള കോണ്‍ഗ്രസ് (എം) ന് ഒന്നും, ഇടതുപക്ഷത്തിന് അഞ്ചും ബിജെപിക്ക് ഒരു സീറ്റും  ലഭിക്കും എന്നുമാണ് സര്‍വെ പ്രവചിക്കുന്നത്.

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിന്റെ പശ്ചാത്തത്തില്‍ ഡിസംബര്‍ 15 മുതല്‍ 25 വരെ 543 ലോക്‌സഭ മണ്ഡലങ്ങളിലാണ് സര്‍വെ നടത്തിയത്. എന്‍ഡിഎയ്ക്ക് 257 സീറ്റും യുപിഎയ്ക്ക് 146 സീറ്റും(എസ്പി, ബിഎസ്പി ഒഴികെ) നേടുമെന്നും സര്‍വെ പ്രവചിക്കുന്നു. 140 സീറ്റുകള്‍ നേടുന്ന മറ്റ് കക്ഷികളായിരിക്കും സര്‍ക്കാര്‍ രൂപീകരണത്തിന് പ്രധാനപങ്ക് വഹിക്കുക.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വരുന്നതിനുമുന്‍പായി നവംബറില്‍ നടത്തിയ സര്‍വേയില്‍ എന്‍എഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നു. എന്‍ഡിഎയ്ക്ക് 281 സീറ്റും യുപിഎയ്ക്ക് 124 സീറ്റും മറ്റ് കക്ഷികള്‍ക്ക് 138 സീറ്റും ലഭിക്കും എന്നുമായിരുന്നു സര്‍വെ ഫലം. എന്നാല്‍ ഇപ്പോള്‍ നടന്ന സര്‍വേയില്‍ എന്‍ഡിഎയ്ക്ക് 24 സീറ്റുകളുടെ കുറവും യുപിഎയ്ക്ക് 22 സീറ്റുകള്‍ കൂടുതലുമാണ് ലഭിച്ചിരിക്കുന്നത്.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News