• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
05:26 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കുട്ടികളിലെ ആസ്‌മ: മുൻകരുതൽ എടുക്കേണ്ടത്‌ രക്ഷിതാക്കൾ

By Ajay    April 9, 2019   

ദോഹ ∙ കുട്ടികൾ ആസ്‌മ ബാധിതരാകുന്നതു തടയാൻ രക്ഷിതാക്കൾ മുൻകരുതലെടുക്കണമെന്ന്‌ ആരോഗ്യ വിദഗ്‌ധർ. കടുത്ത ശൈത്യവും വേനലിൽ സ്‌ഥിരമായി പൊടിക്കാറ്റടിക്കുന്നതും ഖത്തറിൽ ആസ്‌മ വർധിക്കാൻ കാരണമാണ്‌. കാലാവസ്‌ഥാ വ്യതിയാനങ്ങൾക്കനുസരിച്ച്‌ ആവശ്യമായ മുൻകരുതലെടുക്കുകയാണ്‌ പോംവഴിയെന്നു ഹമദ്‌ മെഡിക്കൽ കോർപറേഷൻ പീഡിയാട്രിക്‌ പൾമണോളജി വിഭാഗം കൺസൽറ്റന്റ്‌ ഡോ. ഖാലിദ്‌ സഹറൽദിൻ മുഹമ്മദ്‌ ഇസ്‌മയിൽ പറഞ്ഞു. ഖത്തറിൽ 19.8% പേർ ആസ്‌മ ബാധിതരാണെന്നാണു കണക്കുകൾ. സ്വദേശികളെന്നോ പ്രവാസികളെന്നോ വ്യത്യാസമില്ലാതെ ഇതിലേറെയും കുട്ടികളാണ്‌. ആശുപത്രിയിൽ സ്‌ഥിരമായി എത്തിയതുകൊണ്ടോ മരുന്നുകൾ മുടങ്ങാതെ കഴിച്ചതുകൊണ്ടോ മാത്രം നിയന്ത്രണ വിധേയമാകുന്ന രോഗമല്ല ആസ്‌മ. അലർജിയും അസ്വസ്‌ഥതയും ഉണ്ടാക്കുന്ന സാഹചര്യങ്ങളിൽ നിന്ന്‌ സ്വമേധയാ മാറിനിൽക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്‌

 

കുട്ടികൾ കൃത്യമായി മരുന്നു കഴിക്കുന്നുവെന്നും ഡോക്‌ടറുടെ നിർദേശങ്ങൾ അനുസരിക്കുന്നുവെന്നും നിശ്‌ചിത ദിവസങ്ങളിൽ തുടർപരിശോധനയ്‌ക്ക്‌ എത്തുന്നുവെന്നും ഉറപ്പാക്കേണ്ടത്‌ രക്ഷിതാവിന്റെ കടമയാണ്‌. ഗുരുതരമായ ശ്വാസതടസ്സമുള്ള കുട്ടികൾക്കുള്ള ഇൻഹേലർ ശരിയായ രീതിയിലാണോ ഉപയോഗിക്കുന്നതെന്നും മാതാപിതാക്കൾ ശ്രദ്ധിക്കണം. അന്തരീക്ഷത്തിലെയും വീട്ടിലെയും പൊടി മാത്രമല്ല കാരണം, അരുമകളായ പൂച്ചകളും നായകളുമൊക്കെ അലർജിക്കും ആസ്‌മയ്‌ക്കും കാരണമാകുമെന്നതു ശ്രദ്ധിക്കണം. ആസ്‌മ ബാധിതരായ കുട്ടികൾ വ്യായാമം ചെയ്യുമ്പോൾ ശ്വാസതടസ്സം കൂടാറുള്ളതിനാൽ വ്യായാമം ചെയ്യുന്നതിനു 15-20 മിനിറ്റ്‌ മുൻപ് മരുന്നു നൽകണം.

ലക്ഷണങ്ങൾ വ്യത്യസ്‌തം

 

ആസ്‌മ ലക്ഷണങ്ങൾ എല്ലാവരിലും ഒരുപോലെയല്ല. രോഗതീവ്രതയും വ്യത്യാസപ്പെട്ടിരിക്കും. വലിവ്‌, ചുമ, നെഞ്ചിനു പിടിത്തവും സമ്മർദവും, ദീർഘമായി ശ്വസിക്കാൻ പ്രയാസം, ഉറക്കത്തിൽ ഞെട്ടിയുണരൽ എന്നിവയൊക്കെ ആസ്‌മയുടെ ലക്ഷണങ്ങളാണ്‌. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾക്ക്‌ അനുസൃതമായാണു ഖത്തറിലെ ചികിൽസ. ഇതിനൊപ്പം വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വ്യക്‌തമായ വിശദീകരണം മാതാപിതാക്കൾക്കു നൽകും.​​​​​​​

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News