• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

MAY 2019
WEDNESDAY
12:46 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

‘പൊലീസിനെതിരെ ആയുധങ്ങള്‍ എടുക്കൂ, അവരെ കൊലപ്പെടൂത്തൂ’ ; അണികളോട് ആഹ്വാനം ചെയ്ത് ബിജെപി നേതാക്കള്‍

By ANSA 11    January 7, 2019   
kalosana-mondal

കൊല്‍ക്കത്ത: പൊലീസിന് എതിരെ ആയുധങ്ങള്‍ എടുക്കാന്‍ ആഹ്വാനം ചെയ്ത് പശ്ചിമ ബംഗാളിലെ ബിജെപി നേതാക്കള്‍. തൃണമൂല്‍ കോണ്‍ഗ്രസ് അല്ല, പൊലീസാണ് നമ്മുടെ ശത്രുക്കള്‍. അതിനാല്‍ പൊലീസിന് നേരെ ആയുധങ്ങള്‍ എടുക്കാനും അവരെ കൊലപ്പെടുത്താനുമാണ് അണികളോട് ബിജെപി നേതാവായ കലോസോന മോണ്ടല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

ശനിയാഴ്ച ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോണ്ടലിന്റെ വിവാദ പരാമര്‍ശം. പൊലീസ് ഉദ്യോഗസ്ഥര്‍ സ്വാര്‍ത്ഥരും അഴിമതിക്കാരുമാണ്. കൂടെ ജോലി ചെയ്യുന്നവരെ സംരക്ഷിക്കാന്‍ പോലും അവര്‍ ഒന്നും ചെയ്യില്ല. തൃണമൂല്‍ പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് എതിരെ ഒന്നും ചെയ്യരുത്. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് എതിരെ കേസെടുക്കും. തൃണമൂല്‍ കോണ്‍ഗ്രസ് അല്ല. പൊലീസാണ് നിങ്ങളുടെ എതിരാളികള്‍ എന്നും മോണ്ടല്‍ പറഞ്ഞു.

മഹിള മോര്‍ച്ച നേതാവ് ലോക്കറ്റ് ചാറ്റര്‍ജിയും അണികളോട് ആയുങ്ങള്‍ എടുക്കാന്‍ ആഹ്വാനം നല്‍കിയിട്ടുണ്ട്. നമ്മങ്ങള്‍ ഭരണകൂടത്തെ ആശ്രയിച്ചാല്‍ ഭാവിയില്‍ കാര്യങ്ങള്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഭവ വികാസങ്ങളില്‍ പൊലീസിന് നടപടി എടുക്കാന്‍ സാധിച്ചിട്ടില്ല. അതിനാലാണ് സ്വയ രക്ഷക്കായി സ്ത്രീകള്‍ ആയുധം എടുക്കണം എന്ന് താന്‍ പറയുന്നത് എന്നുമാണ് അവര്‍ പറഞ്ഞത്.


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News