• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
05:12 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം; വിവിധ മന്ത്രാലയങ്ങള്‍ക്കിടയില്‍ എതിര്‍പ്പ് തുടരുന്നു

By Web Desk    January 22, 2019   
Bandipur

കോഴിക്കോട്: ബന്ദിപ്പൂര്‍ വഴിയുള്ള രാത്രിയാത്രാ നിരോധനം നീക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ മന്ത്രാലയങ്ങള്‍ക്കിടയിലെ എതിര്‍പ്പ് തുടരുന്നു. സുപ്രിംകോടതി നിയമിച്ച വിദഗ്ദസമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുന്നത് ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. അതേസമയം പരിസ്ഥിതി വകുപ്പുകളുടെ എതിര്‍പ്പുകള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍.

ബന്ദിപ്പൂര്‍ വനമേഖലയിലെ രാത്രിയാത്രാ നിരോധനം നീക്കുന്നതിന് ഇരു സംസ്ഥാനങ്ങളും ചര്‍ച്ചയിലൂടെ പരിഹാരം കണണമെന്നാണ് സുപ്രിംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. തുടര്‍ന്ന് ആറാഴ്ചക്കകം സംയുക്ത റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. ആകാശപാത നിര്‍മിച്ച് ബദല്‍മാര്‍ഗം കണ്ടെത്തണമെന്ന് സുപ്രിംകോടതി നിയമിച്ച വിദഗ്ദസമതി നേരത്തേ ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ ഇതിനെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും കര്‍ണാടക വനം വകുപ്പും എതിര്‍ത്തു. ഇതോടെയാണ് വിവിധ വകുപ്പുകള്‍ക്കിടയിലെ എതിര്‍പ്പ് എജിഎജി സുപ്രിംകോടതിയെ അറിയിച്ചത്. എന്നാല്‍ പരിസ്ഥിതി വകുപ്പുകള്‍ക്കിടയിലെ എതിര്‍പ്പ് ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു.

വനത്തിലൂടെയുള്ള ഗതാഗത നിയന്ത്രണങ്ങള്‍ നീക്കുന്നതിനെതിരെ പ്രാദേശിക തലത്തിലെ പരിസ്ഥിതി സംഘടനകളില്‍ നിന്നുള്ള എതിര്‍പ്പുകളും കര്‍ണാടക വനം വകുപ്പിന്റെ തീരുമാനങ്ങളെ സ്വാധീനിക്കുന്നുണ്ട്.

രാത്രിയാത്രാ നിരോധനം നീക്കിയാല്‍ ചരക്ക് ഗതാഗത മേഖലയിലടക്കം ഇരു സംസ്ഥാനങ്ങള്‍ക്കും വലിയ നേട്ടമായിരിക്കും ഉണ്ടാവുക. കമ്പിവേലിക്കും ആകാശപാത നിര്‍മ്മിക്കുന്നതിനുമായി 46000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇത് ഇരു സംസ്ഥാനങ്ങളും പങ്കുവെക്കണമെന്നും സമിതി നിര്‍ദേശിച്ചിരുന്നു.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News