• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
04:22 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച് തലയറുത്തുകൊന്നു; അമ്മാവനും സഹോദരന്മാരും പിടിയിൽ

By Web Desk    March 19, 2019   

സാഗർ (മധ്യപ്രദേശ്)∙ പന്ത്രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തി അമ്മവാനും സഹോദരന്മാരും. മധ്യപ്രദേശിലെ സാഗറിൽ ഈമാസം 14ന് ആണു സംഭവം. പെൺകുട്ടിയെ ശ്വാസം മുട്ടിച്ചും തലയറുത്തുമാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

കുട്ടി സ്കൂളിൽനിന്നു തിരുച്ചുവരാത്തതിനെ തുടർന്നു കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടത്താൻ പൊലീസെത്തിയപ്പോൾ അയൽവാസിയായ മറ്റൊരാൾ കുട്ടിയെ കൊലപ്പെടുത്തിയെന്ന് പെൺകുട്ടിയുടെ അമ്മാവനും അമ്മായിയും ആരോപിച്ചു. എന്നാൽ ഭൂമി തർക്കത്തിന്റെ പേരിൽ ഇയാളെ കുടുക്കാൻ അമ്മാവൻ ശ്രമിക്കുകയാണെന്ന് പൊലീസ് കണ്ടെത്തി. കൂടാതെ മറ്റു പലവിധത്തിലും അന്വേഷണം തിരിച്ചുവിടാനും ഇവർ ശ്രമിച്ചു.

എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊലയ്ക്കു മുൻപ് കുട്ടിയെ പീഡിപ്പിച്ചുവെന്ന് കണ്ടെത്തി. ഇതേത്തുടർന്നാണ് സഹോദരന്മാരും അമ്മാവനും അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെട്ടത്. കുട്ടിയുടെ മൂത്ത സഹോദരൻ സംഭവത്തിനുപിന്നാലെ ഒളിവിൽ പോയിരുന്നു. രണ്ടാമത്തെ സഹോദരനെ ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിച്ചു. മൂത്ത സഹോദരൻ മുൻപും പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നും ഇയാൾ പൊലീസിനെ അറിയിച്ചു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:

പരീക്ഷയ്ക്കു ശേഷം സ്കൂളിൽനിന്നു വന്ന പെൺകുട്ടിയെ സഹോദരന്മാരിൽ ഒരാളാണ് അമ്മാവന്റെ അടുത്തെത്തിച്ചത്. ഇവിടെവച്ച് അമ്മാവനും പെൺകുട്ടിയുടെ മൂന്നു സഹോദരന്മാരും ചേർന്ന് അവളെ പീഡിപ്പിച്ചു. പൊലീസിൽ പരാതി നൽകുമെന്ന് പറഞ്ഞതോടെ അമ്മായി പെൺകുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് കുട്ടിയുടെ തലയറുത്ത് പാടത്ത് ഉപേക്ഷിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.

മൂന്നു സഹോദരന്മാരാണ് പെണ്‍കുട്ടിക്കുണ്ടായിരുന്നത്. ഇവരിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. ഇവർ മൂന്നുപേരും അമ്മാവനും ചേർന്നാണു കുട്ടിയെ പീ‍ഡിപ്പിച്ചതും കൊലപ്പെടുത്തിയതും. ഇവരെയും അമ്മായിയേയും പൊലീസ് അറസ്റ്റു ചെയ്തു. ഒളിവിലുള്ള മൂത്ത സഹോദരനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. രക്തം പറ്റിയ തുണിയും കൊല്ലാൻ ഉപയോഗിച്ച അരിവാളും കണ്ടെത്തി.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News