• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MARCH 2018
MONDAY
11:35 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഡൊണാള്‍ഡ് ട്രംപിനെ തനിക്ക് കൊല്ലാനാകുമെന്ന് എലിസബത്ത് രാജ്ഞി- വാര്‍ത്തയ്ക്ക് പിന്നിലെന്ത്?

By Web Desk    February 2, 2017   
Donald Trump Queen Elizabath

ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്‌റ് ഡൊണാള്‍ഡ് ട്രംപിനെതിരെ അമേരിക്കയില്‍ മാത്രമല്ല അങ്ങ് ബ്രിട്ടനില്‍ വരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ബ്രിട്ടനില്‍ ട്രംപിനെതിരെ ഒപ്പ് ശേഖരണം നടക്കവെ ചര്‍ച്ചകള്‍ക്ക് പുതിയ ട്വിസ്റ്റ് നല്‍കുകയാണ് ദ ഡെയ്‌ലി മാഷ് എന്ന വെബ് പോര്‍ട്ടല്‍. ബ്രിട്ടീഷ് രാജ്ഞിക്ക് ട്രംപിനെ കൊല്ലാനാകുമോ എന്നാണ് ഇപ്പോഴത്തെ ചര്‍ച്ച. നിയമപരമായി തനിക്ക് അതിന് കഴിയുമെന്ന് എലിസബത്ത് രാജ്ഞി പറഞ്ഞതായി പോര്‍ട്ടല്‍ റിപ്പോര്‍ട്ടു ചെയ്തതോടെയാണ് പുതിയ ചര്‍ച്ചകള്‍ വന്നത്.

ഇംഗ്ലീഷ് നിയമ പ്രകാരം ട്രംപും രാജ്യത്തിന്റെ പ്രജയാണ്. രാജവാഴ്ചയ്‌ക്കെതിരെ ട്രംപ് പ്രവര്‍ത്തിച്ചതായി ബോധ്യപ്പെട്ടാല്‍ വാളുപയോഗിച്ച് രാജ്ഞിക്ക് അദ്ദേഹത്തെ കൊല്ലാം. ആരും ചോദിക്കാന്‍ വരില്ല. വര്‍ഷങ്ങളായി തന്റെ വാള്‍ ഉപയോഗിക്കാതെ കിടക്കുകയാണ്. പദവി ഉപേക്ഷിക്കുന്നതിന് മുന്‍പ് ഉപയോഗപ്രദമായ ഒരു കാര്യം ചെയ്യമെന്നും രാജ്ഞി പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. കൊല്ലുന്ന കാര്യത്തില്‍ തീരുമാനം എടുത്തില്ലെന്നും ഉടന്‍ എടുത്തേക്കുമെന്നും രാജ്ഞി പറയുന്നു.

വാര്‍ത്ത വന്നതോടെ എല്ലാവര്‍ക്കും കൗതുകമായി. സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചയായി. രാജ്ഞി ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നും വാര്‍ത്ത വ്യാജമെന്നും ഔദ്യോഗിക സ്ഥിരീകരണം വരുന്നത് വരെ ചര്‍ച്ച തുടര്‍ന്നു. ആക്ഷേപ ഹാസ്യ വെബ്‌സ്റ്റൈറ്റായ ഡെയ്‌ലിമാഷിന്റെ കുഞ്ഞു തമാശ മാത്രമാണ് ഇതെന്ന് വ്യക്താമായെങ്കിലും തുടങ്ങി വെച്ച ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല. വാര്‍ത്ത പിന്‍വലിക്കാന്‍ സൈറ്റ് തയ്യാറായിട്ടുമില്ല കളിച്ച് കളിച്ച് രാജ്ഞിക്കെതിരെ കളിച്ച വെബ്‌പോര്‍ട്ടലിനെതിരെ രാജ്ഞി വാളെടുക്കുമോ എന്നാണ് ഇനി കാണേണ്ടത്.
 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News