• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

APRIL 2019
SATURDAY
12:09 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സേട്ടുക്കുന്നിൽ ആന, കുരങ്ങ് ആധിപത്യം

By Web Desk    March 19, 2019   
Wayanad Animal Attack

പൊഴുതന ∙ സേട്ടുക്കുന്നിൽ പ്രളയം തകർത്ത കാർഷിക മേഖലയ്ക്ക് ഇരുട്ടടിയായി വന്യമൃഗ ശല്യവും. പ്രളയ കാലത്ത് വൻ ഉരുൾപൊട്ടലുകൾ സംഭവിച്ച പ്രദേശമാണിവിടെ. ഉരുൾ പൊട്ടലിൽ ഈ പ്രദേശത്തെ ഒട്ടുമിക്ക കാർഷിക വിളകളും പൂർണമായും നശിച്ചിരുന്നു. പിന്നീട് കർഷകർ ഏറെ പണിപ്പെട്ട് പുതിയ കൃഷികൾ ആരംഭിക്കുകയായിരുന്നു. എന്നാൽ ഇവയെല്ലാം പൂർണമായി തകർക്കുകയാണ് കാട്ടാനയും കുരങ്ങുകളും. ഇവിടത്തെ കർഷകർ കൃഷി ഉപേക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. ഒട്ടേറെപ്പേർ വീടും സ്ഥലവും ഉപേക്ഷിച്ചു പോകാൻ തയാറെടുക്കുന്നതായി നാട്ടുകാർ പറഞ്ഞു.

സുഗന്ധഗിരി സെക്‌ഷനിൽപെട്ട വനമേഖലയോട് ചേർന്നുള്ള പ്രദേശമാണിവിടെ. വനാതിർത്തിയിൽ ഇരുപത്തഞ്ചോളം വീടുകളാണുള്ളത്.കൂട്ടമായി എത്തുന്ന ആനകൾ നടന്നു പോകുന്ന സ്ഥലങ്ങളിലെ കാർഷിക വിളകളെല്ലാം നശിപ്പിക്കുകയാണ്. ഒരു ദിവസം പോലും മുടങ്ങാതെ ആനക്കൂട്ടം എത്തുന്നു. വനാതിർത്തിയിൽ സ്ഥാപിച്ച വൈദ്യുതി വേലി മുഴുവൻ തകർന്ന നിലയിലാണ്. 

ഇവിടെ കുരങ്ങുശല്യവും വർധിക്കുകയാണ്. തേങ്ങ, അടയ്ക്ക, കാപ്പി എന്നിവയെല്ലാമാണ് ഇരകൾ. പച്ചക്കറിക്കൃഷിയും വീട്ടുസാധനങ്ങളുമെല്ലാം നശിപ്പിക്കുന്നു. കാട്ടാന നശിപ്പിക്കുന്ന കാർഷിക വിളകൾക്കു ലഭിക്കുന്ന നഷ്ട പരിഹാരം നാമമാത്രമാണ്. കുരങ്ങു നശിപ്പിക്കുന്നവയ്ക്ക് ഒന്നും കിട്ടുന്നുമില്ല. പാറത്തോട്-സേട്ടുക്കുന്ന്-മേൽമുറി റോഡിൽ രാത്രി ആനക്കൂട്ടമെത്തുന്നത് പതിവായതോടെ നാട്ടുകാർ പരിഭ്രാന്തിയിലാണ്. ഏതുനേരവും ഇവയുടെ ആക്രമണം പ്രതീക്ഷിക്കുന്നതിനാൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണെന്നു നാട്ടുകാർ പറയുന്നു.

വർഷങ്ങളായി വന്യമൃഗ ശല്യം ഏറിയ ഇടങ്ങളാണ് പാറത്തോട്, സേട്ടുക്കുന്ന് പ്രദേശം. നൂതന രീതിയിലുള്ള ഫെൻസിങ് ഇവിടെ സ്ഥാപിക്കണം. അതു വരെ നിലവിലെ ഫെൻസിങ് കാര്യക്ഷമമാക്കണം. മേൽനോട്ടമില്ലാത്തതാണ് നാശത്തിനു കാരണം. അതിനാൽ ഇവ കൃത്യമായി പരിപാലിക്കാൻ ജീവനക്കാരെ നിയമിക്കണം.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News