• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
05:01 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശ്രീ തുഷാർ വെള്ളാപ്പള്ളി നയിക്കുന്ന മഹാജനസംഗമറാലിയിൽ ബി.ജെ.പി വയനാട് ജില്ലാ പ്രസിഡന്റ് സജി ശങ്കർ , കേരള കോൺഗ്രസ് എൻ.ഡി.എ സംസ്ഥാന ഓർഗനൈസിംഗ് സെക്ടറി ആന്റോ അഗസ്റ്റിൻ, വയനാട്ടിലെ എൻ.ഡി.എ - ബി.ജെ.പി - ബി.ഡി.ജെ.എസ് അനുഭാവികളും അനുഗമിച്ചു

By Ajay    April 2, 2019   

വയനാടിന്റെ മലയോര വീഥിയിൽ മാറ്റത്തിന്റെ ശബ്‌ദാരാവത്തിനു തുടക്കം കുറിച്ച്  ശ്രീ തുഷാർ വെള്ളാപ്പള്ളി നയിക്കുന്ന മഹാജനസംഗമറാലിയിൽ  ബി.ജെ.പി വയനാട് ജില്ലാ പ്രസിഡന്റ് സജി ശങ്കർ , കേരള കോൺഗ്രസ് എൻ.ഡി.എ സംസ്ഥാന ഓർഗനൈസിംഗ് സെക്ടറി ആന്റോ അഗസ്റ്റിൻ, വയനാട്ടിലെ എൻ.ഡി.എ - ബി.ജെ.പി -  ബി.ഡി.ജെ.എസ് അനുഭാവികളും അനുഗമിച്ചു.കരിൻതണ്ടൻ  സ്മാരകത്തിൽ നിന്നും തുഷാർ പ്രചാരണത്തിന് തുടക്കം കുറിച്ചു. .കാലങ്ങളായി  കോൺഗ്രസ്‌ അടക്കി വാഴുന്ന വയനാട് പിടിച്ചെടുക്കൽ തന്നെയാണ് പ്രധാന അജണ്ട.റെയിൽവേ , മെഡിക്കൽ കോളേജ്, ചുരം ബദൽപാത,മുത്തങ്ങ  രാത്രി യാത്ര  അസൗകര്യം തുടങ്ങി ഒരുപാട്  പ്രതിസന്ധികളുടെ അടിസ്ഥാനത്തിൽ നോക്കിയാൽ കോൺഗ്രസ്‌ നേരിടുന്നത് വലിയൊരു വെല്ലുവിളിയാണ് .വാഗ്ദാനം വാക്കിൽമാത്രം ഒതുങ്ങി കൂടിയപ്പോൾ ഓരോന്നും പ്രചാരണത്തിനു തുഷാറിന്  വജ്രായുധം തന്നെയാണ്. വയനാട്ടിലെ ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നു എന്നുള്ളതിൽ ഒരു സംശയവുമില്ല. ആദ്യ സ്ഥാനാർഥി  പരിഗണനയിൽപ്പെട്ട ആന്റോ അഗസ്റ്റിന്റെ മുഴുവൻ പിന്തുണയും നല്ലൊരു മുതൽകൂട്ടായി മാറുകയാണ്. വയനാടിന്റെ ചിരകാല മോഹങ്ങൾക്ക്‌ ചിറകു വെപ്പിക്കുന്നതും വയനാടിനാവശ്യമായ ഒരുപാട് പദ്ധതികൾ ആസൂത്രണം ചെയ്തുമാണ് തുഷാറും അനുയായികളും വയനാട്ടിൽ ചുവടുവെച്ചിരിക്കുന്നത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News