• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
03:18 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നീ ജനിച്ച ദിവസം ഞാന്‍ ഒന്ന് കൂടി ജനിച്ചു; ദുല്‍ഖര്‍

By Web Desk    June 18, 2018   

'ഫാദേര്‍സ് ഡേയില്‍ ആശംസിക്കപ്പെടുക എന്നത് തന്നെ ഒരു വലിയ ഭാഗ്യമാണ്. വാക്കുകള്‍ കൊണ്ട് നിര്‍വ്വചിക്കാനാവില്ല അതിനെ. നീ ജനിച്ച ദിവസം ഞാന്‍ ഒന്ന് കൂടി ജനിച്ചു.കാലാകാലങ്ങളിലേക്ക് നമ്മള്‍ സ്നേഹം കൊണ്ട് ബന്ധിതരായിരിക്കുന്നു. എത്ര വളര്‍ന്നാലും എവിടേയ്ക്ക് പോയാലും നീ എന്നും എന്റെ കൊച്ചു മകള്‍ തന്നെയായിരിക്കും. ആഗ്രഹിച്ചതിലും ആലോചിച്ചതിലും കൂടുതല്‍ സന്തോഷം നീ കൊണ്ട് വന്നു തരുന്നു. ഇത്ര മേല്‍ പരസ്പരം സ്നേഹിക്കാന്‍ ആവുമോ എന്ന് തോന്നിപ്പിക്കും വിധം, ദിവസം തോറും, നീ വളരുന്നതിനൊപ്പം ആ സ്നേഹവും വളരുകയാണ്.' ഈ
വാക്കുകള്‍ കുഞ്ഞിക്ക കുറിച്ചത് മറിയത്തിന് വേണ്ടിയിട്ടാണ്.
 മറിയത്തിന് വേണ്ടിയിട്ട് മാത്രമല്ലാ ഡി.ക്യൂ ആശംസകള്‍ നേര്‍ന്നത്‌, ലോകത്തെ ഏറ്റവും നല്ല അച്ഛന്‍ എന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ചു കൊണ്ടാണ് വാപ്പച്ചിയെക്കുറിച്ചുള്ള പോസ്റ്റ് ദുല്‍ഖര്‍ പങ്ക് വെച്ചത്.

'എന്നും മാതൃക കാണിച്ചു തന്നിട്ടേയുള്ളൂ, ഒരിക്കലും എന്നോട് പറഞ്ഞില്ല, എന്ത് ചെയ്യണം എന്ന്,സ്നേഹവും കരുതലും കാണിച്ചിരുന്നു. കുട്ടിയായിരുന്നപ്പോള്‍ എനിക്കത് മനസ്സിലായില്ല. ഇപ്പോള്‍ മറിയം ജീവിതത്തിലേക്ക് വന്നതിന് ശേഷം എനിക്ക് അത് അറിയാം. നിങ്ങള്‍ കാണിച്ചു തന്ന അച്ഛന്‍ മാതൃകയുടെ പകുതിയോളമെങ്കിലും വരുന്ന ഒരച്ഛന്‍ ആകാന്‍ കഴിയണേ എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും. വാപ്പച്ചിക്ക് ഹാപ്പി ഫാദര്‍സ് ഡേ!' മറിയത്തിനോപ്പം ഉളള ചിത്രവും ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News