• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
04:29 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

യൂത്ത് പാര്‍ലമെന്റില്‍ പങ്കെടുക്കാന്‍ അവസരം

By shahina tn    January 16, 2019   
youth-parlement

കേന്ദ്ര യൂത്ത് അഫയേഴ്‌സ് മന്ത്രാലയം ജില്ലാ, സംസ്ഥാനതലങ്ങളില്‍ സംഘടിപ്പിക്കുന്ന യൂത്ത് പാര്‍ലമെന്റില്‍ പങ്കെടുക്കാന്‍ ജില്ലയിലെ യുവതീയുവാക്കള്‍ക്ക് അവസരം. പൊതുവിഷയങ്ങളിലുള്ള പരിജ്ഞാനവും ആശയങ്ങള്‍ വ്യക്തതയോടെ അവതരിപ്പിക്കാനുള്ള വാക്ചാതുര്യവും പരിഗണിച്ചാണ് തെരഞ്ഞെടുക്കുന്നത്. ഇതിലേക്കുള്ള പ്രാഥമിക സ്‌ക്രീനിംഗ് ഇന്നും (17) നാളെയും 19നും പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ നടക്കും. 2018 ജൂണ്‍ 30ന് 18നും 25നും മേധ്യ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രാഥമിക സ്‌ക്രീനിംഗിലുടെ തെരഞ്ഞെടുക്കുന്ന 100 പേരെ പങ്കെടുപ്പിച്ച് ജില്ലാതല യൂത്ത് പാര്‍ലമെന്റ് ഈ മാസം 24ന് നടക്കും. ഇതില്‍ നിന്നും മികച്ച മൂന്ന് പ്രാസംഗികരെ സംസ്ഥാനതല യൂത്ത് പാര്‍ലമെന്റില്‍ പങ്കെടുപ്പിക്കും. സംസ്ഥാനതലത്തില്‍ തെരഞ്ഞെടുക്കുന്ന മൂന്ന് പേര്‍ക്ക് ഫെബ്രുവരിയില്‍ ന്യൂഡല്‍ഹിയില്‍ നിക്കുന്ന ദേശീയ യൂത്ത് പാര്‍ലമെന്റില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. 

സ്‌ക്രീനിംഗ് സംബന്ധിച്ച കൂടുതല്‍ വിവരം കളക്ടറേറ്റിന് സമീപം പ്രവര്‍ത്തിക്കുന്ന നെഹ്രു യുവകേന്ദ്രയില്‍ നിന്നും ജില്ലാ നോഡല്‍ ഓഫീസറില്‍ നിന്നും ലഭിക്കും. ഫോണ്‍: 9746621924, 0468 2223640.   

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News