• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

25

MARCH 2019
MONDAY
07:32 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അത് സച്ചിന്‍ പൈലറ്റല്ല; മറ്റൊരു സംഘപരിവാര്‍ വ്യാജ പ്രചരണംകൂടി പൊളിയുന്നു.

By Shahina    December 17, 2018   
sachin

വീണ്ടുമൊരു സംഘപരിവാര്‍ വ്യാജവാര്‍ത്ത പൊളിയുകയാണ്. നരേന്ദ്ര മോദിയുടെ ചിത്രത്തില്‍ കരിയോയിലൊഴിക്കുന്ന ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ കറങ്ങിയിരുന്നു. പിന്നീട് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയായി മാറിയ സച്ചിന്‍ പൈലറ്റ് മോദിയുടെ ചിത്രത്തില്‍ കരിയോയിലൊഴിക്കുന്നു എന്നായിരുന്നു പ്രചരണം.

എന്നാല്‍ അത് സച്ചിന്‍ പൈലറ്റല്ല എന്നാണ് തെളിയുന്നത്. മഹാരാഷ്ട്രയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് സത്യജിത്ത് താമ്പേയായിരുന്നു കരിയോയില്‍ ഒഴിച്ചത്. താമ്പേ തന്നെ ഇക്കാര്യം ട്വീറ്ററില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

2018 ഒക്ടോബര്‍ 11 ന് പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസിന്‌റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായാണ് മോദിയുടെ പോസ്റ്റില്‍ താമ്പേ കരിഓയില്‍ പ്രയോഗം നടത്തിയത്. എന്നാല്‍ പിന്നീടിത് സച്ചിന്‍ പൈലറ്റ് മോദിയെ അപമാനിച്ചു എന്ന നിലയില്‍ പ്രചരിക്കപ്പെടുകയായിരുന്നു.

എന്നാല്‍ അതിലും രസകരമായ സംഗതി മറ്റൊന്നാണ്. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, ഇതാ തങ്ങളുടെ സച്ചിന്‍ പൈലറ്റ്, ധൈര്യവാനായ യുവനേതാവ് എന്നൊക്കെയുള്ള രീതിയില്‍ പ്രചരിപ്പിച്ചിരുന്നു. ഇതിനും വിരാമമായിരിക്കുകയാണ്.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News