• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

MAY 2019
WEDNESDAY
12:39 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സ്‌നേഹവും അടുപ്പവും എന്താണെന്ന് താജ്മഹല്‍ കണ്ടെങ്കിലും മോദി പഠിക്കണം: അഖിലേഷ് യാദവ്‌

By ANSA 11    January 10, 2019   
akhilesh

ലഖ്‌നൗ: സ്‌നേഹവും അടുപ്പവും എന്താണെന്ന് താജ്മഹല്‍ കണ്ടെങ്കിലും മോദി പഠിക്കണമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.  2980 കോടി രൂപ ചെലവഴിച്ച് വിവിധ പദ്ധതികളുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കാന്‍ മോദി ആഗ്രയില്‍ വരാനിരിക്കെയാണ് അഖിലേഷ് മോദിയെ ട്വിറ്ററിലൂടെ വിമര്‍ശിച്ചത്.

ആഗ്രയിലെത്തുമ്പോഴെങ്കിലും  ഉരുളക്കിഴങ്ങ് കര്‍ഷകരുടെയും കരിമ്പും നെല്ലും കൃഷി ചെയ്യുന്നവരുടെ സങ്കടങ്ങളും പ്രതിസന്ധികളും മോദിക്ക് കാണാന്‍ കഴിയട്ടെ എന്നും ദില്ലിയില്‍ നിന്നും ഒരുപാട് അകലെയല്ല ആഗ്രയെന്നും അഖിലേഷ് ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.  മോദി പ്രധാനമന്ത്രിയായതിന് ശേഷം ഇത് രണ്ടാം തവണയാണ് ആഗ്ര സന്ദര്‍ശിക്കുന്നത്.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News