• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MAY 2019
MONDAY
02:29 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

‘രാജ്യദ്രോഹക്കുറ്റം’: കനയ്യക്ക് എതിരായ കുറ്റപത്രം ഇന്ന്

By shahina tn    January 14, 2019   
kanayya

ദില്ലി: ദില്ലി ജെഎന്‍യുവില്‍ നടന്ന വിദ്യാര്‍ത്ഥി റാലിയില്‍ ഇന്ത്യന്‍ വിരുദ്ധ മുദ്രാവാക്യം വിളിച്ച കേസില്‍ കനയ്യ കുമാര്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് എതിരെ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. രാജ്യ ദ്രോഹ കുറ്റം ചുമത്തിയാണ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നത്. രാജ്യ ദ്രോഹത്തിന് (IPC 124 A ), പുറമെ കലാപം ഉണ്ടാക്കല്‍ (147), അനധികൃതമായി സംഘം ചേരല്‍ (149) എന്നിവയാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.

2016 ഫെബ്രുവരി 12നാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി ദില്ലി പൊലീസ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തത്. ജെഎന്‍യുവിലെ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് യൂണിയനിലെ അംഗങ്ങള്‍,  2001ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണത്തിലെ പ്രതിയായ അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നതിനെതിരെ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ചടങ്ങില്‍ പ്രസംഗിക്കവേ രാജ്യദ്രോഹ പരാമര്‍ശങ്ങള്‍ നടത്തി എന്നാണ് ആരോപണം. ‘കോടതിയുടെ പരിഗണനയിലുള്ള കേസില്‍ കോടതിയാണ് വിധി പറയേണ്ടത്. ഞാന്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണ്, അതുകൊണ്ട് തന്നെ രാജ്യദ്രോഹനിയമത്തിന്റെ ദുരുപയോഗത്തിനെതിരെ രാഷ്ട്രീയ പ്രചരണമാരംഭിക്കുക എന്നതാണ് എന്റെ പ്രാഥമികലക്ഷ്യം’ എന്നാണ് കേസിനെക്കുറിച്ച് കനയ്യ അന്ന് പ്രതികരിച്ചത്.

കനയ്യ കുമാര്‍ ആണ് പ്രകടനത്തിനും, മുദ്രാവാക്യം വിളിക്കും നേതൃത്വം നല്‍കിയത് എന്ന് പൊലീസ് കുറ്റ പത്രത്തില്‍ ആരോപിച്ചിട്ടുണ്ട്. കനയ്യ കുമാറിന് പുറമെ സയ്യദ് ഉമര്‍ ഖാലിദ്, അനിര്‍ബാന്‍ ഭട്ടാചാര്യ എന്നിവര്‍ക്ക് എതിരെയും ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കാശ്മീരി സ്വദേശികളായ അക്വിബ് ഹുസൈന്‍, മുജീബ് ഹുസ്സൈന്‍, മുനീബ് ഹുസൈന്‍, ഉമര്‍ ഗുള്‍, റയീസ് റസൂല്‍, ബാഷാരത് അലി, ഖാലിദ് ബഷീര്‍ ഭട്ട് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News