• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2019
SUNDAY
12:03 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

‘ബഹിരാകാശത്ത് പോകാമെങ്കില്‍ യുവതികള്‍ക്ക് ക്ഷേത്രത്തിലും പോകാം’; ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ച് കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്‍

By ANSA 11    January 4, 2019   
ram-vilas-paswan

ദില്ലി: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന്റെ പേരില്‍ കേരളത്തെ സംഘര്‍ഷ ഭൂമിയാക്കിയ സംഘപരിവാറിനും ബിജെപിക്കും തിരിച്ചടിയായി കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്റെ പ്രസ്താവന. ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതിനെ അനൂകൂലിക്കുന്നതാണ് പാസ്വാന്റെ നിലപാട്.ബഹിരാകാശത്ത് സന്ദര്‍ശിക്കാം എങ്കില്‍ യുവതികള്‍  ക്ഷേത്രത്തില്‍ കയറുന്നതിനെ എങ്ങനെയാണ് തടയാന്‍ സാധിക്കുന്നത് എന്നാണ് ശബരിമല യുവതി പ്രവേനത്തെ എതിര്‍ക്കുന്നവരോട് പാസ്വാന്‍ ചോദിക്കുന്നത്. ലിംഗ വിവേചനം പാടില്ലെന്നും അദ്ദേഹം പറഞ്ഞു

. യുവതികള്‍ക്ക് ശബരിമലയി പ്രവേശിക്കാനുള്ള അധികാരം സുപ്രിംകോടതി നല്‍കിയതാണ്. രണ്ട് സ്ത്രീകള്‍ പ്രവേശിക്കുകയും ചെയ്തു. ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ അവരെ തടയുന്നുണ്ടോ? യുവതികള്‍ ബഹിരാശത്ത് വരെ പോകുന്നുണ്ട്, പിന്നെ എന്തുകൊണ്ടാണ് അവര്‍ക്ക് ക്ഷേത്രത്തില്‍ പോകാന്‍ സാധാക്കാത്തത് എന്നുമാണ് അദ്ദേഹം ചോദിച്ചത്. സുപ്രിംകോടതി വിധിക്കെതിരെ ബിജെപി പ്രതിഷേധിക്കുന്നുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഒരിക്കലും അക്കാര്യത്തില്‍ ഇടപെടിട്ടില്ലെന്നും പാസ്വാന്‍ വ്യക്തമാക്കി.

അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയത്തിലും പാസ്വാന്‍ നിലപാട് വ്യക്തമാക്കി. സുപ്രിം കോടതി വിധി എല്ലാവരും അംഗീകരിക്കണം. സുപ്രിംകോടതി വിധി വരുന്നതുവരെ കാത്തിരിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഓര്‍ഡിനന്‍സിനെ പിന്തുണക്കില്ലെന്നും അദ്ദേഹഹം പറഞ്ഞു. 

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News