• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

FEBRUARY 2019
MONDAY
03:17 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ലുട്ടാപ്പിയെക്കാള്‍ ഫാന്‍സുള്ള ടോമും ജെറിയും 79 ന്റെ നിറവില്‍; പ്രായമായെങ്കിലും ഗ്ലാമറിനും കയ്യിലിരുപ്പിനും യാതൊരു മാറ്റവുമില്ല

By Web Desk    February 11, 2019   
tom-jerry

കുസൃതികളും തമാശകളും ആസ്വദിക്കാന്‍ പ്രായം ഒരു തടസ്സമേയല്ലെന്ന് തെളിയിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം സേവ് ലുട്ടാപ്പി ക്യാംപയിന്‍ സോഷ്യല്‍മീഡിയയില്‍ സജീവമായത്. എത്ര വളര്‍ന്നാലും എല്ലാവരുടെയുള്ളിലും ഒരു കുട്ടിത്തമുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഡിങ്കിനിയെ ചീത്ത വിളിക്കാനും ലുട്ടാപ്പിയെ സ്‌നേഹിക്കാനുമൊക്കെ ആളുകള്‍ മത്സരിച്ചത്. ലുട്ടാപ്പിക്കഥകള്‍ക്ക് പുസ്തക രൂപത്തിലാണ് പ്രചാരമേറുന്നതെങ്കില്‍ വീഡിയോ രൂപത്തില്‍ ആളുകളെ ഒരുപാട് ആകര്‍ഷിക്കുന്ന മറ്റ് രണ്ടുപേരാണ് ടോമും ജെറിയും. ടോം ആന്‍ഡ് ജെറി കാര്‍ട്ടൂണ്‍കണ്ട് ചിരിക്കാത്തതായി ആരുമുണ്ടാകില്ല.

ലോകത്ത് മറ്റൊരു വീഡിയോ കാര്‍ട്ടൂണിനും അവകാശപ്പെടാനില്ലാത്ത ജനപ്രീതിയുമായി യാത്ര തുടരുന്ന ടോം ആന്‍ഡ് ജെറി തങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ 79 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. വില്ല്യം ഹന്നയും ജോസഫ് ബാര്‍ബറയും ചേര്‍ന്ന് എം ജി എം സ്റ്റുഡിയോയ്ക്ക്വേണ്ടി നിര്‍മ്മിച്ച ഒരു കൂട്ടം കാര്‍ട്ടൂണുകളാണ് ടോം ആന്‍ഡ് ജെറി. ഒരു വീട്ടിലെ പൂച്ചയും എലിയും തമ്മിലുള്ള വഴക്കും തുടര്‍ന്നുണ്ടാവുന്ന തമാശ നിറഞ്ഞ സംഘട്ടനങ്ങളുമാണ് കാര്‍ട്ടൂണിലെ മുഖ്യ പ്രമേയം. 1940 മുതല്‍ 1959 വരെയുള്ള കാലത്തില്‍ ഹന്നയും ബാര്‍ബറയും ചേര്‍ന്ന് 114 ടോം ആന്‍ഡ് ജെറി കാര്‍ട്ടൂണുകള്‍ സൃഷ്ടിക്കുകയുണ്ടായി. ഈ കാര്‍ട്ടൂണ്‍ പരമ്പര ഏഴു തവണ അക്കാഡമിക് അവാര്‍ഡ് നേടിയിട്ടുണ്ട്. വയസ്സ് 79 ആയെങ്കിലും ടോമിനും ജെറിക്കും ഗ്ലാമറിന് ഒരു കുറവുമില്ല. അടികൂടുന്ന സ്വഭാവത്തിനും മാറ്റമില്ല.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News