• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2018
SATURDAY
11:12 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ചിക്ക്കിംഗ്‌ ഉടമ മന്സൂറിന് കുരുക്ക് മുറുകുന്നു

By Web Desk    February 13, 2017   
ak_mansoor_passport_case

ചിക്ക്കിംഗ്‌ ഉടമ മന്‍സൂറിന് കുരുക്ക് മുറുകുന്നു. ഓരോ ദിവസം കഴിയും തൊറും പുതിയ പരാതികളുമായി ആളുകള്‍ വരുന്നത് പോലീസിന് തലവേദനയാകുന്നു.

സിനിമ കഥകളെ വെല്ലുന്ന നിഗൂഡമായ കാര്യങ്ങളാണ്‌ മന്‍സൂര്‍ എന്ന വ്യവസായിയുടെ ജീവിതത്തില്‍ ഉടനീളം. വെറും കുറഞ്ഞ മാസങ്ങള്‍ കൊണ്ട് ശതകോടികളുടെ സാമ്രാജ്യത്തിന്റെ അധിപനായ മന്‍സൂര്‍ ചതിച്ചും, കബളിപ്പിച്ചും നേടിയത് ഒരുപാട് പേരുടെ ശാപങ്ങള്‍‍.

 പട്ടിണിയും പരിവട്ടവും കൈമുതലാക്കി കള്ളവിസയില്‍ ദുബായിലേക്ക് വണ്ടികയറിയ മന്‍സൂര്‍ ജീവിതം തുടങ്ങിയത് ട്രക്ക് ഡ്രൈവറായി. റഫീഖ് ഗുബയേവ് എന്ന റഷ്യന്‍ വ്യവസായിയുടെ വിശ്വസ്ഥ ഡ്രൈവറായി കൂടെ കൂടിയ മന്‍സൂര്‍ നിയമകുരുക്കില്‍പ്പെട്ട അയാളുടെ കയ്യില്‍ നിന്നും ആദ്യം കമ്പനിയുടെ പവർ ഓഫ് അറ്റോണി എഴുതി വാങ്ങി, ജയിലിൽ നിന്നിറങ്ങി കമ്പനി തിരികെ ആവശ്യപ്പെട്ട റഷ്യക്കാരന് സ്ഥാപനം തിരികെ കൊടുക്കാൻ മൺസൂർ തയ്യാറായില്ല. അവിടെ നിന്ന് തുടങ്ങിയ മന്‍സൂറിന്റെ ചതിയും വഞ്ചനയും ഗള്‍ഫ്‌ നാടുകളില്‍ പാട്ടാണ്.

പിന്നീടാങ്ങോട്ട്‌ ചെകുത്താനെ കൂടുപിടിച്ച് മന്‍സൂര്‍ നടത്തിയ എല്ലാ കച്ചവടവും അയാളെ കോടികളുടെ രാജകുമാരനാക്കി. ഇതിനിടെയാണ് കൊല്ലം സ്വദേശികളായ ഡോക്ടർ താജുദ്ധീനും ഡോക്ടർ റസിയയും ചേർന്ന് ദുബായ് സത്വയിലെ വാടകക്കെട്ടിടത്തിൽ രണ്ട് മില്യൺ ദിർഹം മുതൽമുടക്കി അൽ-മിന മെഡിക്കൽ സെന്റർ ആരംഭിക്കുന്നത്.തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രൊഫസർമാരായിരുന്ന ഇരുവരും റിട്ടയർമെൻരിന് ശേഷമുള്ള എല്ലാ സമ്പാദ്യവും, പാരമ്പര്യമായി ലഭിച്ച സമ്പാദ്യവും ചേർത്തുവച്ചാണ് ആശുപത്രി ആരംഭിച്ചത്. മന്‍സൂറും കുടുംബവും ഇവിടുത്തെ സ്ഥിര സന്ദര്‍ശകരായി മാറി.

2000ത്തിന്റെ ആരംഭത്തില്‍ ബ്രെയിന്‍ ട്യുമര്‍ ബാധിച്ച്‌ ഡോ. താജുദ്ദീന് തുടര്‍ ചികിത്സക്കായി ബോംബെയിലേക്ക് തിരിച്ചുവരേണ്ടി വന്നു. പെട്ടന്ന് വലിയൊരു തുക ഓപ്പറേഷനും മറ്റും ആവശ്യമുള്ളതിനാൽ ആശുപത്രിയുടെ 50 ശതമാനം ഷെയർ വിൽക്കാൻറസിയഡോക്ടർ തീരുമാനിച്ചു.ഉമ്മ എന്ന വിളിയോടെ സ്‌നേഹപ്രകടനങ്ങളുമായി മൻസൂറെത്തി ആശുപത്രിയുടെ ഷെയറുകള്‍ വാങ്ങാന്‍ തയ്യാറായി.

10ലക്ഷം ദിര്‍ഹം വാക്കാല്‍ സമ്മതിച്ച്, പകരം 50,000 ദിർഹം നൽകിയിട്ട്, ബാക്കി തുക തിരിച്ചുവന്നിട്ട് തരുമെന്നും പറഞ്ഞ് റസിയയെ നാട്ടിലേക്കയച്ചു. 

ആശുപത്രിയുടെ സുഗമമായ നടത്തിപ്പിന് ആശുപത്രിയുടെ പവർ ഓഫ് അറ്റോർണി ആവശ്യമാണെന്ന് മൻസൂർ യാത്രയ്ക്കിടയിൽ റസിയയെ പറഞ്ഞു ധരിപ്പിച്ചു. ഇതനുസരിച്ച് മൻസൂർ തയ്യാറാക്കി കൈവശം വച്ചിരുന്ന രേഖകളിൽ റസിയ ഒപ്പിട്ടു. അവിടെയും മന്‍സൂറിന്റെ ചതിയന്‍ കണ്ണുകള്‍ റസിയഡോക്ടർ കണ്ടില്ല. ആഴ്ചകളുടെ ചികിത്സക്കൊടുവില്‍ പണം വീണ്ടും അവിശ്യമായി വന്നപ്പോള്‍ റസിയ ദുബായില്‍ എത്തി എന്നാല്‍ ശെരിക്കും താന്‍ ചാതിക്കപെടുകയായിരുന്നു എന്ന കാര്യം റസിയ അപോഴാണ് മനസിലാക്കിയത്. ആശുപത്രി പണ്ട് പ്രവര്‍ത്തിച്ച കെട്ടിടത്തില്‍ നിന്നും മാറിയിരിക്കുന്നു. ആശുപത്രിയുടെ ലൈസെന്‍സ് വേറെ ആരുടയോ പേരില്‍ ആയിരിക്കുന്നു. അൽ-മിന എന്നതിന് പകരം അൽ- ബയാൻ എന്ന് പേരും മാറ്റി.

ആശുപത്രി ഉപകരണങ്ങളുടെ ലോണും അതിന്റെ പലിശയും ചേർന്ന് 7 കോടിയോളം രൂപയായിരുന്നു. റസിയയുടെ പേരിലുള്ള ചെക്കാണ് ലോണിനായി സമർപ്പിച്ചിരുന്നത്. ഈ സമയം തിരുവനന്തപുരം മെഡിക്കൽ കോളേജിനടുത്ത് ഉണ്ടായിരുന്ന വീടും സ്ഥലവും വിറ്റു. മറ്റുള്ളവരിൽനിന്ന് വായ്പയും വാങ്ങി. ഏഴുകോടി രൂപ രണ്ടു മാസം കൊണ്ട് സംഘടിപ്പിച്ചത് അന്ന് എംബിഎ യ്ക്ക് പഠിക്കുന്ന മകൻ ആഷിക്കാണ്. അതെ ആഷിക് തന്നെയാണ് പാസ്പോര്‍ട്ട്‌ കേസ്സിലെ പരാതികാരനും.

20 വർഷത്തിന് ശേഷം പ്രൊഫസർ ദമ്പതിമാരുടെ മകനായ ആഷിക്, മൻസൂറിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു. മൻസൂർ എട്ടു പാസ്‌പോർട്ടുകൾ കൈവശം വച്ചതിന്റെ രേഖകൾ സഹിതം ഡിജിപിക്ക് പരാതി നൽകി. ഹൈക്കോടതിയിൽ നിന്ന് മൻസൂർ അന്വേഷണത്തിന് സ്റ്റേ വാങ്ങിയെങ്കിലും റിട്ട് പെറ്റീഷൻ ഫയൽ ചെയ്ത് വീണ്ടും മുന്നോട്ടുനീങ്ങി. അറസ്റ്റ് ചെയ്യേണ്ടെന്നു പറഞ്ഞെങ്കിലും മൂന്നു മാസങ്ങൾക്ക് മുമ്പ് എമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റിനോടും, റവന്യൂ ഇന്റെലിജൻസിനോടും, കേരള പൊലീസ് സ്‌പെഷ്യൽ ബ്രാഞ്ചിനോടും റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു

അതിന്മേല്‍ എമിഗ്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ സന്തോഷ് കെ നായര്‍ നല്‍കിയ റിപ്പോര്‍ട്ടാണ് മലയാളം ബ്രേക്കിംഗ് ന്യൂസ്‌ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ടത്. മൻസൂറിനെതിരേ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അന്വേഷണം നടത്താനുള്ള സാധ്യതയാണ് ഇപ്പോൾ പരിശോധിക്കുന്നത്.

സ്നേഹിച്ചവരെയും, വിശ്വസിച്ചവരെയും, കൂടെകൂടിയവരെയും, സഹോദരനെയും ചതിച്ച് കോടികള്‍  സമ്പാദിച്ച മന്‍സൂര്‍. കേരളത്തിലെ നിരവധി പ്രമുഖസ്ഥാപനങ്ങളുടെ ഓഹരി ഇടപാടുകള്‍ക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ ഇയാളെക്കുറിച്ച് കൃത്യമായി വിവരം ലഭിച്ച പല കമ്പനികളും ഇയാളുമായുള്ള ചങ്ങാത്തം പാതിവഴിയില്‍ ഉപേക്ഷിക്കുകയാണ് ഉണ്ടായത്.

പാക്കിസ്ഥാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ തീവ്രവാദ ബന്ധമുണ്ടെന്നു വിശ്വസിക്കുന്ന മന്‍സൂറിന്റെ പാസ്പോര്‍ട്ട്‌ കണ്ടു കെട്ടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലനാണ് വിവരം . ഹവല അടക്കം ഗുരുതര സാമ്പത്തിക ക്രമക്കെടുകള്‍ക്ക് നേതൃത്വം നല്‍കിയ മന്‍സൂര്‍ ഇപോളും ഒളുവില്‍ തന്നെയാണെന്ന് വിശ്വസിക്കുന്നു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News