• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MARCH 2018
MONDAY
11:42 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശശികല അഴിയെണ്ണുമ്പോൾ... കേസിന്റെ നാൾവഴി

By Web Desk    February 14, 2017   
Sasikala

1996 

ജൂണ്‍ 14: സുബ്രഹ്മണ്യം സ്വാമി ജയലളിതയ്‌ക്കെതിരെ അനധികൃതസ്വത്ത് സമ്പാദിച്ചെന്ന് ആരോപിച്ച് കേസ് ഫയല്‍ ചെയ്യുന്നു.
ജൂണ്‍ 18 - ഡിഎംകെ സര്‍ക്കാര്‍ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടു.
ജൂണ്‍ 21: പരാതി പരിശോധിക്കാന്‍ ജില്ലാ സെഷന്‍സ് ജഡ്ജിയുടെ ഉത്തരവ്. ലതികാ സരണ്‍ ഐപിഎസിന് ചുമതല.

1997 

ജൂണ്‍ 4 - ചെന്നൈ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 66.65 കോടിരൂപയുടെ അനധികൃത സമ്പാദ്യമുണ്ടെന്ന് കുറ്റപത്രം.
ഒക്ടോബര്‍ 21 - ജയലളിതയ്ക്കും തോഴി ശശികല, വളര്‍ത്തുപുത്രന്‍ വിഎന്‍ സുധാകരന്‍, ജെ. ഇളവരശി എന്നിവര്‍ക്കെതിരെ കോടതി കുറ്റം ചുമത്തി.

2002 

നവംബര്‍ മുതല്‍ 2003 ഫെബ്രുവരി വരെ വിചാരണ - 76 സാക്ഷികള്‍ കൂറുമാറി.

2003 

ഫെബ്രുവരി 28 - വിചാരണ ചെന്നൈയില്‍ നിന്നും സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഡിഎംകെ നേതാവ് കെ അമ്പഴകന്‍ സുപ്രീംകോടതിയിൽ.
നവംബര്‍ 18 - വിചാരണ ബാംഗ്ലൂരിലെ പ്രത്യേക കോടതിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവ്. 

2005 

ഫെബ്രുവരി - മുന്‍ അഡ്വക്കറ്റ് ജനറല്‍ ബിവി ആചാര്യയെ കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു.

2010 

ഡിസംബര്‍ മുതല്‍ 2011 ഫെബ്രുവരി വരെ - സാക്ഷികളുടെ പുനര്‍വിസ്താരം.

2011 

ഒക്ടോബര്‍ 20, 21, നവംബര്‍ 22, 23 - ജയലളിത പ്രത്യേക കോടതിയില്‍ ഹാജരായി വിചാരണ നേരിട്ടു

2012 

ഫെബ്രുവരി - ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ കാരണം എസ്പിപി സ്ഥാനത്ത് തുടരാനില്ലെന്ന് ബിവി ആചാര്യ

2013 

ഓഗസ്റ്റ് 13 - ജി ഭവാനി സിങ് പുതിയ എസ്പിപി
ഓഗസ്റ്റ് 23 - ഭവാനി സിങിന്‍രെ നിയമനത്തെ ചോദ്യം ചെയ്ത് അമ്പഴകന്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുന്നു.
ഓഗസ്റ്റ് 26 - കര്‍ണാടക സര്‍ക്കാര്‍ ഭാവാനി സിങിനെ മാറ്റി ഓഗസ്റ്റ് - സെപ്തംബര്‍ - കര്‍ണാടക സര്‍ക്കാര്‍ നടപടിക്കെതിരെ ഭവാനി സിങ് സുപ്രീംകോടതിയെ സമീപിക്കുന്നു. സര്‍ക്കാര്‍ തീരുമാനം റദ്ദാക്കി സുപ്രീം കോടതി ഉത്തരവിടുന്നു. ഭവാനി സിങ് വീണ്ടും എസ്പിപിയാകുന്നു.
സെപ്തംബര്‍ 30 - പ്രത്യേക കോടതി ജഡ്ജി ബാലകൃഷ്ണ വിരമിക്കുന്നു.
ഒക്ടോബര്‍ 29 - ജോണ്‍ മൈക്കിള്‍ കുന്‍ഹയെ പുതിയ ജഡ്ജിയായി കര്‍ണാടക ഹൈക്കോടതി നിയമിക്കുന്നു.

2014 

ഓഗസ്റ്റ് 28 - വിചാരണ പൂര്‍ത്തിയായി, സെപ്തംബര്‍ 20ന് വിധി പുറപ്പെടുവിക്കുമെന്ന് കോടതി
സെപ്തംബര്‍ 15 - സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാല്‍ വിധി പ്രഖ്യാപന വേദി മാറ്റണമെന്ന് ആവശ്യപ്പെട്ട് ജയലളിതയുടെ ഹര്‍ജി
സെപ്തംബര്‍ 16 - ജയയുടെ പരാതി അംഗീകരിച്ച കോടതി വിധി പ്രഖ്യാപന വേദി ബംഗളൂര്‍ സെന്‍ട്രല്‍ ജയിലിനടുത്തേക്ക് മാറ്റി. വിധി പ്രഖ്യാപനം സെപ്തംബര്‍ 27ലേക്ക് നീട്ടി
സെപ്തംബര്‍ 27 - വിധി ദിനം. ജയലളിതയ്ക്ക് നാല് വര്‍ഷം തടവും 100 കോടി രൂപ പിഴയും വിധിച്ചു. ജയയെ ജയിലിലേക്ക് മാറ്റി. 
ഒക്ടോബര്‍ 7 - കര്‍ണാടക ഹൈക്കോടതി ജയയുടെ ജാമ്യപേക്ഷ നിരസിക്കുന്നു.
ഒക്ടോബര്‍ 17 - ജയയ്ക്ക് ജാമ്യം.
ഡിസംബര്‍ 18 - സുപ്രീം കോടതി ജയയുടെ ജാമ്യം നാല് മാസത്തേക്ക് നീട്ടുന്നു. പ്രത്യേക ബെഞ്ച് രൂപീകരിക്കാന്‍ കര്‍ണാടക ഹൈക്കോടതിയോട് നിര്‍ദേശം.

2015 

ജനുവരി 1 - ജയയുടെ അപ്പീലില്‍ വാദം കേള്‍ക്കാന്‍ ജസ്റ്റീസ് സിആര്‍ കുമാര സ്വാമിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ബെഞ്ച് രൂപീകരിക്കുന്നു.
ജനുവരി 5 - അപ്പീലില്‍ വാദം തുടങ്ങുന്നു. 
ഫെബ്രുവരി 5 - കക്ഷി ചേര്‍ക്കണമെന്ന അമ്പഴകന്റെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളുന്നു.
ഫെബ്രുവരി 26 - ഭവാനി സിങിനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് അമ്പഴകന്‍ സുപ്രീം കോടതിയെ സമീപിക്കുന്നു.
മാര്‍ച്ച് 6 - അപ്പീലില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി.
ഏപ്രില്‍ 7 - അപ്പീലില്‍ വിധി പറയുന്നത് ഏപ്രില്‍ 15 വരെ സുപ്രീം കോടതി സ്റ്റേ ചെയ്തു.
ഏപ്രില്‍ 15 - അമ്പഴകന്റെ ഹര്‍ജി സുപ്രീംകോടതിയുടെ വിശാല ബഞ്ചിന്.
ഏപ്രില്‍ 27 - ഭവാനി സിങിന്റെ എസ്പിപി നിയമനം സുപ്രീംകോടതി റദ്ദാക്കി. പുനര്‍വാദം കേള്‍ക്കല്‍ വേണമെന്ന ആവശ്യം തള്ളി.
മെയ് 9 - ജയയുടെയും മൂന്ന് കൂട്ടുപ്രതികളുടെയും അപ്പീലില്‍ മെയ് 11ന് വിധി പറയുമെന്ന് ഹൈക്കോടതി.
മെയ് 11- ജയലളിതയ്ക്കും മറ്റ് പ്രതികള്‍ക്കും വിചാരണക്കോടതി വിധിച്ച ശിക്ഷ കര്‍ണ്ണാടക ഹൈക്കോടതി റദ്ദാക്കുന്നു.

2016 

ജൂണ്‍ 7 - ഹൈക്കോടതി വിധിക്കെതിരായി നല്‍കിയ അപ്പീല്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി
ഡിസംബര്‍ 5- ജയലളിത അന്തരിച്ചു

2017 
             ജനുവരി 14: ജയലളിതയെയും ശശികലയെയും വെറുതെ വിട്ട ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കുന്നു

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News