• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MARCH 2018
MONDAY
11:33 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

16 വർഷമായി ശീതികരിച്ച് സൂക്ഷിച്ച ഭ്രൂണത്തിൽ നിന്നും പിറന്നത് ആൺകുഞ്ഞ്

By Web Desk    February 7, 2017   
baby

ബെയ്ജിംഗ്: പതിനാറ് വർഷമായി ശീതികരിച്ച് സൂക്ഷിച്ച ഭ്രൂണത്തിൽ നിന്നും 46 വയസ്സുകാരി ആൺ കുഞ്ഞിന് ജന്മം കൊടുത്തു. ചൈനയിലെ ഗുവാംഗ്ഡോങ് പ്രവശ്യയിലെ സൺ യാറ്റ് സെൻ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ആശുപത്രിയിൽ ഈ മാസം ആദ്യമാണ് സ്ത്രീ കുഞ്ഞിന് ജന്മം നൽകിയത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

2000 ൽ ഇവരുടെ മൂത്ത കുട്ടിക്ക് ജന്മം നൽകിയതും ഇതേ ഭ്രൂണത്തിൽ നിന്ന് തന്നെയാണ്. 

2015 ൽ ചൈനയിൽ ഒറ്റകുട്ടി നയം നിർത്തലാക്കിയതിനെത്തുടർന്നാണ് പുതിയൊരു കുട്ടിക്ക് കൂടി ജന്മം നൽകാൻ ഇവർ തീരുമാനിച്ചത്. ഇത്തരത്തിൽ നിക്ഷേപിക്കുന്ന ഭ്രൂണത്തിൽ നിന്ന് കുഞ്ഞ് ജനിക്കാനുള്ള സാധ്യത കുറവാണെന്നും ആശുപത്രിയിലെ റീ പ്രൊഡക്ടീവ് സെന്റർ ഡയറക്ടർ സൂ യാൻവെൻ പറഞ്ഞു. ചൈന ഒറ്റകുട്ടി നയം പിൻവലിച്ചതോടെ ഇത്തരത്തിൽ നിരവധി സ്ത്രീകളാണ് രണ്ടാമതൊരു കുട്ടികൂടി വേണമെന്ന ആവശ്യവുമായി ആശുപത്രിയെ സമീപിക്കുന്നതെന്നും സൂ കൂട്ടിച്ചേർത്തു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News