• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

MAY 2019
WEDNESDAY
12:41 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കേരളാ സിറ്റി ടൂര്‍. ഏഴാറ്റുമുഖം - മലക്കപ്പാറ രണ്ടുദിന പാക്കേജ്

By shahina tn    December 18, 2018   
Ezhattumukam

എറണാകുളം ഡിറ്റിപിസിയും ട്രാവെല്‍മെറ്റു  സൊല്യൂഷനും സംയുക്തമായി അവതരിപ്പിക്കുന്ന കേരള സിറ്റി ടൂറിന്റെ  ഏഴാറ്റുമുഖം - മലക്കപ്പാറ  ഒരുദിവസ പാക്കേജിന്റെയൊപ്പം  രണ്ടുദിവസ  പാക്കേജ് പുതുമകളുമായി ആരംഭിച്ചിരിക്കുന്നു . ഏഴാറ്റുമുഖം , തുംബുര്‍മുഴി ബട്ടര്‍ഫ്‌ളൈ ഗാര്‍ഡന്‍, അതിരപ്പിള്ളി  വെള്ളച്ചാട്ടം, വാഴച്ചാല്‍, മലക്കപ്പാറ ജംഗിള്‍ സഫാരി, അപ്പര്‍ ഷോളയാര്‍ ഡാം തുടങ്ങിയ പ്രകൃതി രമണീയ സ്ഥലങ്ങളും സന്ദര്‍ശിച്ചു മടങ്ങുന്നതാണ്  ഒരുദിവസ പാക്കേജ്. മലക്കപ്പാറയില്‍ താമസിച്ചു മുകളില്‍ പറഞ്ഞ  സ്ഥലങ്ങള്‍ കൂടാതെ നല്ലമുടി  പൂഞ്ചോലയ്  വ്യൂ,  സൂയിസൈഡ്  വ്യൂ  പോയിന്റ്, വാല്‍പാറ ബാലാജി അമ്പലം, വാല്‍പാറ  ടണല്‍ , വിഘ്‌നേശ്വര ടെംപിള്‍ തുടങ്ങിയ സ്ഥലങ്ങളും കൂടി  സന്ദര്‍്ശിക്കുന്നതാണ് രണ്ടുദിവസത്തെ പാക്കേജ്. യാത്രക്കാരുടെ ഇഷ്ടാനുസരണം പാക്കേജ് തിരഞ്ഞെടുക്കാവുന്നതാണ്. 2 ദിവസത്തെ  പാക്കേജിന്  താമസവും, ഭക്ഷണവും മറ്റു  ചിലവുകളും സഹിതം  ഒരാള്‍ക്ക് ജിഎസ്ടി അടക്കം  3299 രൂപയാണ്  ചാര്‍ജ് ചെയ്യുന്നത്. ഇതുകൂടാതെ ഒരുദിവസ യാത്രയാണ് എങ്കില്‍ എല്ലാ ചിലവുകളും സഹിതം 1699  രൂപയാണ് ഈടാക്കുന്നത്. കാടിന്റെ മനോഹാരിത ആസ്വദിച്ചുള്ള ഈ യാത്രയില്‍ എല്ലാ തരത്തിലുള്ള യാത്രികര്‍ക്കും ഉതകുന്ന താരത്തിലുള്ള ഗൈഡ് സെര്‍വിസും, ഭക്ഷണവും ഉണ്ടായിരിക്കും. പുഷ്ബാക് ഫെസിലിറ്റിയുള്ള വാഹനത്തിലുള്ള യാത്ര ഒരുദിവസത്തെ പാക്കേജ് ആണെങ്കില്‍  6 മണിക്ക് വൈറ്റിലയില്‍ നിന്നും ആരംഭിച്ചു വൈകിട്ട് മടങ്ങിയെത്തുന്നു.  രണ്ടുദിവത്തെയാണെങ്കില്‍ 6 മണിക്ക് വൈറ്റിലയില്‍ നിന്നും ആരംഭിച്ചു അടുത്ത ദിവസം വൈകിട്ട് മടങ്ങിയെത്തുന്നു.ഡിടിപിസി യുടെ മറ്റെല്ലാ പാക്കേജുകളുടെ ബുക്കിങ്ങും ഇതോടൊപ്പം  തുടര്‍ന്നുകൊണ്ടിരിക്കുന്നു. 

മറ്റു പാക്കേജുകളില്‍ പ്രധാനപ്പെട്ടവ : മൂന്നാര്‍ , സൂര്യനെല്ലി കൊളുക്കുമല , ഭൂതത്താന്‍കെട്ട്  തട്ടേക്കാട് , ആലപ്പുഴ , പില്‍ഗ്രിമേജ് പാക്കേജുകള്‍.

ഗ്രൂപ്പായി ബുക്ക് ചെയ്യുന്നവര്‍ക്ക് അവരുടെ ഇഷ്ടാനുസരണമുള്ള പിക്കപ്പ് പോയിന്റ്‌സും തിരഞ്ഞെടുക്കാനുള്ള സൗകര്യവും ലഭ്യമാണ്. ഇതുകൂടാതെ ഗ്രുപ്പുകള്‍ക്കും, കുടുംബങ്ങള്‍ക്കുമായി വൈവിധ്യമാര്‍ന്ന മറ്റു  പാക്കേജുകളും യാത്രികരുടെ ആവശ്യപ്രകാരം ലഭ്യമാക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി കേരള സിറ്റി ടൂര്‍ വെബ്‌സൈറ്റിലോ എറണാകുളം ഡിടിപിസി ഓഫീസിലോ  ബന്ധപ്പെടുക. വെബ്‌സൈറ്റ്: www.keralacitytour.com, ഫോണ്‍:  : 0484 236 7334,  +91 8893 99 8888, +91 8893 85 8888.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News