• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
03:31 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അഞ്ചില്‍ കൂടുതല്‍ പേര്‍ക്ക് ഇനി ഫോര്‍വേഡ് സാധ്യമല്ല; കടുത്ത നടപടികളുമായ്  വാട്സ്ആപ്പ് 

By Web Desk    July 20, 2018   
wattsapp-message

ഡല്‍ഹി: ഫെയ്സ്ബുക്കിന് പിന്നാലെ കടുത്ത നടപടികളുമായി വാട്സ്ആപ്പും. വ്യാജ വാര്‍ത്തകളും പ്രചാരണങ്ങളും തടയുന്നതിനായി  സന്ദേശങ്ങള്‍ കൂട്ടമായി ഫോര്‍വേഡ് ചെയ്യുന്നതിന്  നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്.  അഞ്ചിലധികം പേര്‍ക്ക്  ഇനി ഒരു സന്ദേശം ഒരേ സമയം ഫോര്‍വേഡ് ചെയ്യാനാകില്ല.

ഇന്ത്യയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇപ്പോള്‍ ഇത് നടപ്പാക്കുക. ഇവിടെയുള്ള  ഉപഭോക്താക്കള്‍ക്കാണ് നിയന്ത്രണം ബാധകമാകുക. സന്ദേശങ്ങള്‍ കൂട്ടമായി അയക്കുന്നതില്‍ മറ്റു നിയന്ത്രണങ്ങളും ഉടന്‍ കൊണ്ടുവന്നേക്കും. വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ വാട്സ് ആപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പ്രസ്താവനയിറക്കിയിരുന്നു. അതിന് പിന്നാലെയാണ് ഈ തീരുമാനം. വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കും അറിയിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള കിംവദന്തികള്‍ കലാപുമുണ്ടാക്കുന്നതിന് കാരണമാകുന്നുവെന്ന വിമര്‍ശനം ശക്തമായതോടെയായിരുന്നു ഈ നടപടി.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News