• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

15

AUGUST 2018
WEDNESDAY
07:15 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ജിയോയേയും എയര്‍ടെല്ലിനേയും ലക്ഷ്യംവെച്ച് വോഡഫോണ്‍; ഐ.പി.എല്‍ സീസണില്‍ 255 രൂപയ്ക്ക് ദിവസേന 2 ജി.ബി

By Web Desk    April 20, 2018   

ജിയോയേയും എയര്‍ടെല്ലിനേയും ലക്ഷ്യംവെച്ച് വോഡഫോണ്‍ പുതിയ റീച്ചാര്‍ജ്ജ് പാക്കുകള്‍ അവതരിപ്പിച്ചു. 255 രൂപയ്ക്ക് 28 ദിവസത്തെ കാലാവധിയുള്ള ഓഫറുകളാണ് വോഡഫോണ്‍ ഐ.പി.എല്‍ സീസണില്‍ പ്രഖ്യാപിച്ചത്.

ദിവസം 2 ജി.ബി ഉപയോഗിക്കാമെന്നതാണ് ഈ ഓഫറിന്റെ ഏറ്റവും വലിയ പ്രത്യേകത. ദിവസവും 100 എസ്.എം.എസും അണ്‍ലിമിറ്റഡ് കോളുകളുമാണ് വോഡഫോണ്‍ വാഗ്ദാനം ചെയ്യുന്നത്. പരമാവധി ദിവസേന 250 മിനിറ്റും ആഴ്ചയില്‍ 1000 മിനിറ്റുമായാണ് കോള്‍ ഓഫര്‍ ക്രമപ്പെടുത്തിയിട്ടുള്ളത്.

കേരളം, കര്‍ണാടക, മുംബൈ, ഗുജറാത്ത്, ഗോവ തുടങ്ങിയ  സ്ഥലത്തെ ഉപഭോക്താക്കള്‍ക്കാണ് ഓഫര്‍ ലഭ്യമാകുക.
 
251 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ പ്രഖ്യാപിച്ച് ജിയോ ആണ് ആദ്യം ഐ.പി.എല്ലില്‍ കളംപിടിച്ചത്. ക്രിക്കറ്റ് സീസണ്‍ പാക്ക് എന്ന് പേരിട്ടിരിക്കുന്ന പാക്കില്‍ 51 ദിവസത്തേക്ക് 102 ജി.ബിയാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് വഴി ഐ.പി.എല്‍ ലൈവ് സ്ട്രീമിംഗ് ഉപഭോക്താക്കള്‍ക്ക് സാധ്യമാകും.

എന്നാല്‍ ഹോട്ട്സ്റ്റാര്‍ മുഖേനയാണ് എയര്‍ടെല്‍ ഐ.പി.എല്‍ പ്രേക്ഷകരിലെത്തിക്കുക. ഇതോടൊപ്പം മത്സരത്തിന്റെ ഹൈലൈറ്റും ഹോട്ട് സ്റ്റാറില്‍ കാണാം.

മൊബൈല്‍ ഡാറ്റാ ഉപയോഗപ്പെടുത്തിയായിരിക്കും ഈ സേവനം. നേരത്തെ എയര്‍ടെല്‍ ടി.വി ‘ഓള്‍ ദി ലൈവ് ആക്ഷന്‍’ എന്ന പുതിയ വേര്‍ഷന്‍ രംഗത്തിറക്കിയിരുന്നു.

മറ്റൊരു ഓഫറില്‍ 499 രൂപയുടെ റീച്ചാര്‍ജ്ജില്‍ എയര്‍ടെല്‍ ടി.വി ആപ്പുവഴി ലൈവ് സ്ട്രീമിംഗും ഉണ്ടായിരിക്കും. ഏപ്രില്‍ 7 ന് ആരംഭിച്ച ഐ.പി.എല്‍ മേയ് 27 നാണ് അവസാനിക്കുന്നത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News