• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
11:30 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

   സ്പെയ്സ് എക്സ്പോയില്‍ 'ഗഗന്‍യാന്‍' ദൗത്യത്തിന്റെ സ്പേസ് സ്യൂട്ട് പ്രദര്‍ശിപ്പിച്ച് ഐഎസ്ആര്‍ഒ

By Web Desk    September 8, 2018   
space suit

ബംഗളൂരു: 'ഗഗന്‍യാന്‍' ദൗത്യത്തിന്റെ സ്പേസ് സ്യൂട്ട് ഐഎസ്ആര്‍ഒ പ്രദര്‍ശിപ്പിച്ചു.2022ല്‍ മനുഷ്യനെ ബഹിരാകാശത്തെത്തിക്കാന്‍ ഉദ്ദേശിച്ചു രാജ്യം വികസിപ്പിക്കുന്ന ദൗത്യത്തിന്റെ സ്പേസ് സ്യൂട്ടാണ്  ബംഗളൂരുവില്‍ നടന്ന സ്പെയ്സ് എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചത്. ഇതിനൊപ്പം ക്രൂ മോഡല്‍ കാപ്സ്യൂള്‍, ക്രൂ എസ്‌കേപ് മോഡല്‍ എന്നിവയുടെ പ്രദര്‍ശനവും നടന്നു.

തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്ററിലാണ് സ്പേസ് സ്യൂട്ട് വികസിപ്പിച്ചത്. രണ്ടുവര്‍ഷത്തെ ഗവേഷണഫലമാണ് ഇതോടെ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. 60 മിനിറ്റ് പ്രവര്‍ത്തനദൈര്‍ഘ്യമുള്ള ഒരു ഓക്സിജന്‍ സിലിണ്ടര്‍ വഹിക്കാനുള്ള കഴിവ് ഇതിനുണ്ട്. ആകെ മൂന്നെണ്ണമാണ് വികസിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളത്.ഇതില്‍ രണ്ടെണ്ണം വികസിപ്പിച്ചുകഴിഞ്ഞു.
 

ബഹിരാകാശത്തേക്കുള്ള രാജ്യത്തിന്റെ ആദ്യ ദൗത്യമാണ് ഗഗന്‍യാനിലൂടെ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. 10000 കോടി രൂപയാണ് ഇതിന്റെ ചെലവ്. ജിഎസ്‌എല്‍വി മാര്‍ക്ക് 3 ആണ് ഇതിന്റെ വിക്ഷേപണവാഹനം. മൂന്നു ദിവസം മുതല്‍ ഒരാഴ്ച വരെ യാത്രികര്‍ ബഹിരാകാശത്ത് ചെലവഴിക്കും.

ബഹിരാകാശ യാത്രികര്‍ ക്രൂ മോഡല്‍ ക്യാപ്‌സ്യൂളിലാണ് വസിക്കുന്നത്. കടുത്ത ചൂടില്‍നിന്നു യാത്രികര്‍ക്കു സംരക്ഷണമേകുന്ന താപകവചമാണിത്. തിരിച്ചിറക്കത്തില്‍ തീപിടിക്കുമെങ്കിലും ഉള്ളിലെ താപനില 25 ഡിഗ്രി മാത്രമാണെന്നതും ഇതിന്റെ പ്രത്യേകതയാണ്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News