• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

15

OCTOBER 2018
MONDAY
11:27 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വീഡിയോഗ്രഫിയിലും ഫോട്ടോഗ്രഫിയിലും ഏറ്റവും മികവുറ്റ ഫ്രെയിമുകള്‍ സാദ്ധ്യമാക്കുന്ന ഫീച്ചറുകളോടെ സോണിയുടെ പുതിയ ഫുള്‍ഫ്രെയിം മിറര്‍ലെസ് ക്യാമറ 'എ 7 ത്രീ' വിപണിയിയില്‍

By Web Desk    March 19, 2018   

വീഡിയോഗ്രഫിയിലും ഫോട്ടോഗ്രഫിയിലും ഏറ്റവും മികവുറ്റ ഫ്രെയിമുകള്‍ സാദ്ധ്യമാക്കുന്ന ഫീച്ചറുകളോടെ സോണിയുടെ പുതിയ ഫുള്‍ഫ്രെയിം മിറര്‍ലെസ് ക്യാമറ 'എ 7 ത്രീ' വിപണിയിലെത്തി. ക്യാമറയുടെ വില 1.64 ലക്ഷം രൂപയാണ്.

പുതുതായി വികസിപ്പിച്ച 24.2 എം.പി ബാക്ക് ഇല്യൂമിനേറ്റഡ് എക്സ്മോര്‍ ആര്‍ സി.എം.ഒ.എസ് ഇമേജ് സെന്‍സറാണ് ക്യാമറയില്‍ നല്‍കിയിരിക്കുന്നത്. 100-51200 ഐ.എസ്.ഒ റേഞ്ച്, ചിത്രങ്ങള്‍ക്കായി 50-204800 വരെ വിപുലീകരിക്കാവുന്നതുമാണ്. 10fps, 4K HDR പിന്തുണയില്‍ അതിവേഗത്തില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കും.

റോ അല്ലെങ്കില്‍ ജെ.പി.ഇ.ജി ഫോര്‍മാറ്റില്‍ സെക്കന്‍ഡില്‍ പത്ത് ഫ്രെയിം സ്പീഡ്, ഫൈവ് ആക്സിസ് ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍, ഒ.എല്‍.ഇ.ഡി വ്യൂഫൈന്‍ഡര്‍, ടച്ച് സപ്പോര്‍ട്ടഡ് എല്‍.സി.ഡി മോണിറ്റര്‍, വൈഫൈ, ഉയര്‍ന്ന ബാറ്ററി ബാക്കപ്പ് എന്നിങ്ങനെയാണ് മറ്റു സവിശേഷതകള്‍.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News