• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
04:16 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നിങ്ങള്‍ സ്മാര്‍ട്ട് ഫോണ്‍ വിശ്രമമില്ലാതെ ഉപയോഗിക്കുന്നവരോ? ഓര്‍ക്കുക കാഴ്ച ശക്തി നഷ്ടപ്പെടാന്‍ അധിക ദൂരമില്ല

By Web Desk    October 11, 2018   
smart phone

സ്മാര്‍ട്ട് ഫോണ്‍, ടാബ്ലെറ്റ്, ലാപ്ടോപ്പ് എന്നിവ തുടര്‍ച്ചയായി ഉപയോഗിക്കുന്നവരെ അന്‍പത് വയസ്സിനുള്ളില്‍ അന്ധത ബാധിച്ചേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ പുറത്തുവന്ന ചില പഠനങ്ങളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സ്മാര്‍ട്ട് ഫോണ്‍, ടാബ്ലെറ്റ്, ലാപ്ടോപ്പ് എന്നിവയുടെ സ്‌ക്രീനില്‍ നല്‍കിയിരിക്കുന്ന നീല നിറം നമ്മുടെ കണ്ണിനെ വളരെ ദോഷകരമായി ബാധിക്കുമെന്നും പതിയെ കാഴ്ച ശക്തി കുറയുമെന്നുമാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

സ്മാര്‍ട്ട് ഫോണിലേയും മറ്റ് മറ്റ് ഇലക്‌ട്രോണിക്സ് ഉപകരണങ്ങളിലേയും സ്‌ക്രീനില്‍ നല്‍കിയിരിക്കുന്ന നീല ലൈറ്റ് 445 നാനോമീറ്റര്‍ ഹ്രസ്വ തരംഗങ്ങളാണ് പുറപ്പെടുവിക്കുന്നത്. ഈ നീല ലൈറ്റ് കണ്ണിന്റെ പ്രവര്‍ത്തന ശേഷിയെ സാവധാനം കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.

അമേരിക്കയിലെ ടൊളേഡോ സര്‍വകലാശാലയിലെ വിദഗ്ധര്‍ നിരന്തരമായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരില്‍ നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് സ്ഥിരീകരിച്ചത്.ഫോണിന്റെ ഡിസ്പ്ലേയില്‍ നിന്ന് പുറത്തുവരുന്ന നീല പ്രകാശം റെറ്റിനയിലെ ഫോട്ടോറിസപ്റ്റര്‍ കോശങ്ങളെ പ്രതികൂലമായി ബാധിക്കുകയും അന്ധതയിലേക്ക് നയിക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News