• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
10:48 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  ഷവോമി  വെയറബിള്‍ പ്രോഡക്ട്;  എംഐ ബാന്റ് 3 അവതരിപ്പിച്ചു

By Web Desk    September 28, 2018   
shavomi mi band 3

ബംഗലൂരു: വെയറബിള്‍ പ്രോഡക്ടുകളിലെ ഹോട്ട് പ്രോഡക്ട് എംഐ ബാന്റ് 3 ഷവോമി ഇന്ത്യയില്‍ അവതരിപ്പിച്ചു. ബംഗലൂരുവില്‍ നടന്ന ചടങ്ങിലാണ് മാസങ്ങള്‍ക്ക് മുന്‍പ് ചൈനീസ് വിപണിയില്‍ എത്തിയ എംഐ ബാന്റ് 3 ഷവോമി പുറത്തിറക്കിയത്.

ഒഎല്‍ഇഡി സ്‌ക്രീനോടെ എത്തുന്ന എംഐ ബാന്റ് 3 യുടെ സ്‌ക്രീന്‍ വലിപ്പം ഷവോമി വര്‍ധിപ്പിച്ചിട്ടുണ്ട്. ജല പ്രതിരോധ ശേഷിയും 50 എം ആയി ഉയര്‍ത്തിയിട്ടുണ്ട്. നോട്ടിഫിക്കേഷനില്‍ വരുന്ന സന്ദേശങ്ങള്‍ വായിക്കാന്‍ സാധിക്കും എന്നതാണ് എംഐ ബാന്റിന്റെ മറ്റൊരു പ്രത്യേകത. 0.78 ആണ് എംഐ ബാന്റിന്റെ സ്‌ക്രീന്‍ വലിപ്പം.

 ഹൃദയമിടിപ്പ് അടക്കം കൃത്യമായി മോണിറ്റര്‍ ചെയ്യാവുന്നതിനൊപ്പം മൂന്ന് ദിവസത്തേക്കുള്ള കാലാവസ്ഥ അറിയിപ്പ് എംഐ ബാന്റില്‍ ലഭിക്കും. മെനു നാവിഗേഷന്‍ മുകളിലേക്കും, താഴെക്കും എന്ന രീതിയിലും, ഇടത് വലത് എന്ന രീതിയിലാക്കിയത് കൂടുതല്‍ ഉപകാരപ്രദമാകും. സ്റ്റോപ്പ് വാച്ച്‌, ഫോണ്‍ ലോക്കേഷന്‍ ഫംഗ്ഷന്‍ എന്നിവ പുതുതായി എംഐ ബാന്റ് 3യില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എംഐ ബാന്റ് 3 സെപ്റ്റംബര്‍ 28 ഉച്ചതിരിഞ്ഞ് 12 മുതല്‍ എംഐ. കോം, ആമസോണ്‍ എന്നിവിടങ്ങളില്‍ ലഭ്യമാകും. ബാന്റ് 3 ഓഫ് ലൈനായും വിപണിയില്‍ ലഭ്യമാകും. 1999 രൂപയാണ് വില.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News