• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
04:00 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  വിപണിയിലെത്താനൊരുങ്ങി  റിയല്‍ മി സി1 ഫോണുകള്‍

By Web Desk    September 29, 2018   

ന്യൂഡല്‍ഹി: റിയല്‍ മി സി1 ഫോണുകള്‍ ഉടന്‍ വിപണിയില്‍ എത്തും.റിയല്‍ മി 2 പ്രോയുടെ പ്രഖ്യാപനം നോയിഡയിലെ അമിറ്റി സര്‍വകലാശാലയില്‍ നടന്നു.  മികച്ച പ്രവര്‍ത്തനം , ആകര്‍ഷകത്വം എന്നിവയാണ് കമ്പനിയുടെ  ആശയങ്ങള്‍
 

4 ജിബി റാം, 64 ജിബി റോം 13,990 രൂപയ്ക്കും 6 ജിബി റാം, 64 ജി.ബി റോം 15,990 രൂപയ്ക്കും 8 ജിബി റാം, 128 ജിബി റോം 17,990 രൂപയ്ക്കും ലഭ്യമാകും. റിയല്‍ മി 2 പ്രൊ, 6.3 ഇഞ്ച് ഡ്യൂ ഡ്രോപ് ഫൂള്‍ സ്‌ക്രീനോടും അതിന്റെ വലിയ സ്‌ക്രീന്‍ ടു ബോഡി റേഷ്യോ ആയ 90.8 ശതമാനത്തോടും കൂടി ഏറ്റവും വലുതും വ്യക്തതയാര്‍ന്നതുമായ ദൃശ്യത പ്രധാനം ചെയ്യുന്നു. ഒക്ടോബര്‍ 11 മുതല്‍ ഫ്‌ളിപ്പ് കാര്‍ട്ടിലൂടെ മാത്രമായിരിക്കും വിപണിയില്‍ എത്തുക. ഏറ്റവും ആകര്‍ഷകമായ സാഗര നീല, കടല്‍ കറുപ്പ്, ഐസിന്റെ വെളുപ്പ് എന്നീ മൂന്നു നിറങ്ങളില്‍ ലഭ്യമാണ്. മികച്ച പ്രോസസ്സര്‍, ഡ്യൂ ഡ്രോപ് ഫുള്‍ സ്‌ക്രീന്‍ സാങ്കേതിക വിദ്യ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കുന്നത് ഈ ഫോണിലൂടെ ആണെന്ന് കമ്ബനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മാധവ് സേട് പറഞ്ഞു.

റിയല്‍മി സി 1 എന്ന ബജറ്റ് സ്്മാര്‍ട്ട് ഫോണ്‍ ആണ് വരുവാന്‍ പോകുന്ന പുതിയ ഉല്‍പ്പന്നം. രണ്ട് ജിബി റാം, 6.2 ഇഞ്ച് സ്‌ക്രീന്‍, 13 എംപി ക്യാമറ, 4230 എംഎഎച്ച്‌ ബാറ്ററി തുടങ്ങിയ സവിശേഷകള്‍ ഇതിനുണ്ട്. 6,999 രൂപയാണു വില. ഒക്ടോബര്‍ 11 നു ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സെന്ററായ ഫ്‌ളിപ്പ് കാര്‍ട്ട് വഴി ഫോണുകള്‍ വിപണിയില്‍ എത്തും.

ഓപ്പോയില്‍ നിന്നും വളര്‍ന്നു വന്ന റിയല്‍ മി ഇപ്പോള്‍ ഒരു സ്വതന്ത്ര ബ്രാന്‍ഡ് ആയി മാറിക്കഴിഞ്ഞു. ഇന്തോനേഷ്യ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളുടെ വിപണിയില്‍ എത്തിച്ചേര്‍ന്ന റിയല്‍ മി വരുന്ന നവംബറില്‍ യു.എ.ഇയില്‍ എത്തും. ആദ്യം 10 ലോകവിപണികളാണ് ലക്ഷ്യമിടുന്നതെന്ന് റിയല്‍ മിയുടെ ഗ്ലോബല്‍ സി.ഇ.ഒ. സ്‌കൈ ലീ പറഞ്ഞു.

നാല് മാസത്തിനുള്ളില്‍ രണ്ട് ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ചുകൊണ്ട് 10 ലക്ഷത്തിലേറെ ഉപഭോക്താക്കളുള്ള ബ്രാന്‍ഡ് ആയി മാറുവാന്‍ റിയല്‍ മിയ്ക്കു കഴിഞ്ഞിട്ടുണ്ട്. 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News