• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
10:47 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  ബ്രിട്ടീഷ് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി-42 കുതിച്ചു 

By Web Desk    September 17, 2018   

ശ്രീഹരിക്കോട്ട: ഭൗമനിരീക്ഷണത്തിനായ് നിര്‍മ്മിച്ച രണ്ട് ബ്രിട്ടീഷ് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി-42 ഐഎസ്ആര്‍ഒ വിക്ഷേപിച്ചു.
ഇന്നലെ  രാത്രി 10.08ന്  ശ്രീഹരിക്കോട്ടയില്‍ നിന്നായിരുന്നു വിക്ഷേപണം നടന്നത്. ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പൂര്‍ണ വാണിജ്യ വിക്ഷേപണമാണിത്. ഐഎസ്ആര്‍ഒയ്ക്ക് 200 കോടി രൂപ ഈ വിക്ഷേപണം വഴി ലഭിക്കും.

ഐഎസ്ആര്‍ഒയുടെ വാണിജ്യ ശാഖയായ ആന്ററിക്സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന കമ്പനി വഴി നടത്തിയ കരാറിലൂടെയായിരുന്നു വിക്ഷേപണം.പൂര്‍ണമായും വാണിജ്യാടിസ്ഥാനത്തിലുള്ള പിഎസ്എല്‍വി റോക്കറ്റിന്റെ ആറാമത്തേ വിക്ഷേപണമാണിതെന്ന് തിരുവനന്തപരും വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ഡയറക്ടര്‍ ഡോ. എസ്. സോംനാഥ് പറഞ്ഞു.

സറേ ടെക്‌നോളജി ലിമിറ്റഡാണ് ബ്രിട്ടീഷ് ഉപഗ്രഹങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. 889 കിലോഗ്രാം ഭാരമുള്ളതാണ് നോവ എസ്എആര്‍, എസ് 1-4 എന്നീ ഉപഗ്രഹങ്ങള്‍. വനവ്യാപ്തി അറിയുക, കപ്പല്‍ മാപ്പിങ്, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്ക് രാത്രി, പകല്‍ വ്യത്യാസമില്ലാതെ ഈ ഉപഗ്രഹങ്ങള്‍ സഹായിക്കും.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News