• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
11:58 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കടലാസ് പോലെ ചുരുട്ടി വയ്ക്കാം ഈ ടാബ്ലറ്റ്

By Web Desk    September 10, 2018   

കടലാസ് പോലെ ചുരുട്ടി വയ്ക്കാം ഇനി ടാബ്ലെറ്റ്. ക്യൂന്‍സ് സര്‍വകലാശായിലെ ഗവേഷകരാണ് ഇത്തരത്തില്‍ ഒരു ടാബ്ലറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. മാജിക് സ്‌ക്രോള്‍ എന്നാണ് ഈ ടാബ്ലറ്റിന് നിര്‍മ്മാതാക്കള്‍ നല്‍കിയ പേര്. ചുരുട്ടിവെക്കാന്‍ കഴിയുന്ന ലോകത്തെ ആദ്യത്തെ ടാബ്ലറ്റാണിതെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. കടലാസ് ചുരുട്ടിവെക്കുന്ന രീതിയില്‍ നിന്നാണ് തങ്ങള്‍ക്ക് ഈ ടാബ്ലറ്റ് ഡിസൈന്റെ ആശയം ലഭിച്ചതെന്ന് ക്യൂന്‍സ് സര്‍വകലാശാലയിലെ ഹ്യൂമന്‍ കമ്ബ്യൂട്ടര്‍ ഇന്ററാക്ഷന്‍ വിഭാഗം പ്രൊഫസര്‍ റോയല്‍ വെര്‍ട്ടഗാല്‍ പറയുന്നു.

7.5 ഇഞ്ച് വലിപ്പവും 2കെ റെസല്യൂഷനുമുള്ള ഡിസ്പ്ലേയാണ് ടാബ്‌ലറ്റിനുള്ളത്. ടാബ്ലറ്റിന്റെ മധ്യഭാഗത്തുള്ള സിലിണ്ടറാണ് ചുരുളുന്നതിനും നിവരുന്നതിനും സഹായിക്കുന്നത്. സിലിണ്ടറിന്റെ ഇരുവശത്തുമുള്ള ചെറു ചക്രങ്ങള്‍ തിരിച്ച്‌ ഡിസ്പ്ലേ നിവര്‍ത്താം.

ഭാരക്കുറവും സിലിണ്ടര്‍ രൂപവും കാരണം ഈ ടാബ്ലറ്റിനെ ഐപാഡിനെ അപേക്ഷിച്ച്‌ കൊണ്ടു നടക്കാന്‍ എളുപ്പമാണ്. ഡിസ്പ്ലേ ചുരുട്ടി വച്ചതിനു ശേഷം മാജിക് സ്‌ക്രോളിനെ പോക്കറ്റിലിട്ട് കൊണ്ടുപോകുകയും ചെയ്യാം. കൂടാതെ ഇവയുടെ ചുരുള്‍ തനിയെ നിവരില്ലെന്ന് ഉറപ്പുവരുത്താനുള്ള സാങ്കേതികതയും ഇവയിലുണ്ടെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.

Tags: tablet
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News