• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
12:20 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഈ ക്യാമറയില്‍ സെക്കന്‍ഡുകള്‍ കൊണ്ട് 10 ലക്ഷം കോടി ചിത്രങ്ങള്‍; വിശ്വസിക്കാനാകുന്നില്ല അല്ലേ?

By Web Desk    October 15, 2018   
new gen camera

വാഷിങ്ടന്‍: സെക്കന്‍ഡുകള്‍ കൊണ്ട് 10 ലക്ഷം കോടി ചിത്രങ്ങള്‍ എടുക്കാന്‍ കഴിയുന്ന സൂപ്പര്‍ ക്യാമറയുമായി യുഎസ് ഗവേഷകര്‍. യുഎസിലെ കലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകരാണ് സമയത്തെ തോല്‍പ്പിക്കുന്ന വേഗത്തില്‍ കാഴ്ചയുടെ സൂക്ഷ്മാംശം ഒപ്പിയെടുക്കുന്ന പുതിയ ക്യാമറ നിര്‍മ്മിച്ചിരിക്കുന്നത്. 

ഈ ക്യാമറ ഒപ്പിയെടുക്കുന്ന ചിത്രങ്ങള്‍ അതേ വേഗത്തിലും സൂക്ഷ്മതയോടെയും സൂക്ഷിക്കാന്‍ കഴിയുന്ന സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞരിപ്പോള്‍. കംപ്രസ്ഡ് അള്‍ട്രാഫാസ്റ്റ് ഫൊട്ടോഗ്രഫി (കപ്) സംവിധാനത്തില്‍ അള്‍ട്രാസൗണ്ട്, ലേസര്‍ സാങ്കേതിക വിദ്യകള്‍ സംയോജിപ്പിച്ച് ഇതിനുള്ള സാധ്യതകള്‍ തേടുകയാണ്.  പ്രകാശം വിവിധ പദാര്‍ഥങ്ങളിലൂടെ കടന്നു പോകുമ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ സംബന്ധിച്ച ഗവേഷണത്തില്‍ ഏറെ സഹായകമാകും പുതിയ ക്യാമറയെന്നാണു പ്രതീക്ഷ. .പുതിയ ക്യാമറ ആധുനിക ചികിത്സാ രംഗത്തുള്‍പ്പെടെ പ്രയോജനപ്പെടുത്താനാകുമെന്നും ഗവേഷകര്‍ പ്രതീക്ഷിക്കുന്നു
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News