• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

DECEMBER 2018
THURSDAY
02:18 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മെസഞ്ചറിലും ഇനി  അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാം 

By Web Desk    November 9, 2018   

അയച്ച മെസേജ് പിന്‍വലിക്കാനുള്ള സംവിധാനം ഇനി മെസഞ്ചറിലും. വാട്സ്ആപ്പിലേതുപോലെ  മെസഞ്ചറിലും അയച്ച സന്ദേശങ്ങള്‍ സ്വീകര്‍ത്താവിന്റെ ഇന്‍ബോക്സില്‍നിന്നു പിന്‍വലിക്കാനുള്ള സൗകര്യം വരാനിരിക്കുന്ന മെസഞ്ചര്‍ പതിപ്പില്‍ ഉണ്ടാകുമെന്ന് സൂചന. 


അയച്ച സന്ദേശങ്ങളും വിഡിയോയും ചിത്രങ്ങളും പത്ത് മിനിറ്റിനുള്ളില്‍ ഡിലീറ്റ് ചെയ്യാം. ട്വിറ്ററിലാണ് ഇത് സംബന്ധിച്ചുള്ള വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. മുന്‍നിര ടെക് വെബ്സൈറ്റുകളിലും വാര്‍ത്ത വന്നിട്ടുണ്ട്. മെസഞ്ചറിന്റെ ഐഒഎസ് 191.0 പതിപ്പില്‍ ഈ ഫീച്ചര്‍ ഉണ്ടാകുമെന്നാണ് ട്വിറ്റര്‍ ഉപയോക്താവിന്റെ വെളിപ്പെടുത്തല്‍.മാസങ്ങള്‍ക്കുള്ളില്‍ സൗകര്യം ഒരുക്കാനാകുമെന്നാണു പ്രതീക്ഷയെന്നു ഫെയ്സ്ബുക് നേരത്തെ അറിയിച്ചിരുന്നു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News