• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
03:13 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് യാത്രാ വിലക്കുകള്‍ ഇനി പോലീസ് ആപ്പിലൂടെ മനസ്സിലാക്കാം

By Web Desk    September 25, 2018   

ദുബായ്: ഏതെങ്കിലും തരത്തിലുള്ള സാമ്ബത്തീക കുറ്റ ക്യത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് രാജ്യത്ത് നിന്നും പുറത്തുപോകുമ്പോള്‍ ഉണ്ടായേക്കാവുന്ന തടസ്സങ്ങള്‍ ് മനസ്സിലാക്കുവാന്‍ കഴിയുന്ന സംവിധാനം ദുബായ് പോലീസ് ഏര്‍പ്പെടുത്തി. ദുബായ് പോലീസിന്റെ ആപ്ലീക്കേഷനിലാണ് പുതിയ സംവിധാനം പൊതുജനങ്ങള്‍ക്കായ് ഒരുക്കിയിരിക്കുന്നത്.

മലയാളികളടക്കം നിരവധി പ്രവാസികള്‍ക്ക് പുതിയ സംവിധാനം ഏറെ പ്രയോജനപ്പെടുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. പലപ്പോഴും സ്വന്തം കച്ചവട സ്ഥാപനങ്ങള്‍ മുഖേനയോ മറ്റ് ഇടപാടുകള്‍ നടത്തിയതിലൂടെയോ സാമ്ബത്തീക ഇടപാടുകളില്‍ സംഭവിക്കുന്ന തര്‍ക്കങ്ങള്‍ സാധാരണ ഗതിയില്‍ പോലീസില്‍ പരാതിയായി എത്താറുണ്ട്. എന്നാല്‍ ഇത്തരക്കാര്‍ നാട്ടിലേക്ക് പോകുന്നതിനായ് വിമാനത്താവളങ്ങളില്‍ എത്തുമ്ബോള്‍ മാത്രമാണ് തങ്ങള്‍ക്ക് യാത്രാവിലക്കുള്ള വിവരം പലപ്പോഴും അറിയുന്നത്. യാത്ര മുടങ്ങുന്നതിനൊപ്പം വലിയ സാമ്ബത്തീക നഷ്ടവും ഇത്തരക്കാര്‍ക്ക് സംഭവിക്കുന്നു.

 

എന്നാല്‍ യാത്ര പുറപ്പെടുന്നതിന് മുന്‍പ് തന്നെ ദുബായ് പോലീസ് ആപ്ലീക്കേഷനിലൂടെ ഏതെങ്കിലും തരത്തിലുള്ള യാത്രാ വിലക്കുകള്‍ തങ്ങളുടെ പേരില്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന് പുതിയ സംവിധാനം വഴി പരിശോധിക്കാം.

Tags: journy
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News