• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
08:45 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഫേസ്ബുക്ക് ഹാക്കിങ്; ചോര്‍ത്തപ്പെട്ടത് 2.9 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ 

By Web Desk    October 13, 2018   

സെപ്റ്റംബറില്‍ ഉണ്ടായ  ഫെയ്സ്ബുക്ക് ഹാക്കിങ്  നേരിട്ട് ബാധിച്ചത്. 2.9 കോടി ഉപയോക്താക്കളെ. വെള്ളിയാഴ്ചയാണ് ഫെയ്സ്ബുക്ക് ഹാക്കിങുമായി ബന്ധപ്പെട്ട  വിവരങ്ങള്‍ പുറത്തുവിട്ടത്. ലോകമെമ്പാടുമുള്ള ഒമ്പത് കോടി ഫെയ്സ് ബുക്ക് ഉപയോക്താക്കളുടെ ഫെയ്സ് ബുക്ക് അക്കൗണ്ടുകളാണ് ഹാക്കിങിനെ തുടര്‍ന്ന്  താനെ ലോഗ് ഔട്ട് ആയത്. 

ഫെയ്സ്ബുക്ക് പ്രോഗ്രാമിങ്ങിലെ പരസ്പരബന്ധിതമായ സാങ്കേതിക തകരാറുകളാണ് അജ്ഞാതരായ ഹാക്കര്‍മാര്‍ ദുരുപയോഗം ചെയ്തത്. 1.5 കോടിയോളം ഉപയോക്താക്കളുടെ പേരും കോണ്‍ടാക്റ്റ് വിവരങ്ങളും മോഷ്ടിക്കപ്പെട്ടു. കോണ്‍ടാക്റ്റ് വിവരങ്ങളില്‍ ഫോണ്‍ നമ്പറുകളും ഇമെയില്‍ അഡ്രസുകളും ഉള്‍പ്പെടുന്നു.

ഇതുകൂടാതെയുള്ള 1.4 കോടി ആളുകളെയാണ് ഹാക്കിങ് കാര്യമായി ബാധിച്ചത്. ഇവരുടെ പ്രൊഫൈലുമായി ബന്ധപ്പെട്ട വിവരങ്ങളും ചോര്‍ത്തപ്പെട്ടു. സെര്‍ച്ച് ഹിസ്റ്ററി, വിദ്യാഭ്യാസ പശ്ചാത്തലം, സ്ഥലം, ജനന തീയതി, അവര്‍ ഫോളോ ചെയ്യുന്ന ആളുകള്‍ ആരൊക്കെ, പേജുകള്‍ ഏതെല്ലാം തുടങ്ങിയ വിവരങ്ങള്‍ ഇതില്‍ പെടുന്നു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News