• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
09:04 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കാലം മാറുമ്പോള്‍ കോലവും മാറും; മാറ്റത്തിനൊരുങ്ങി സിം കാര്‍ഡുകള്‍, ഇനിയുണ്ടാവുക ഇലക്ട്രോണിക് ചിപ്പുകള്‍ 

By Web Desk    October 3, 2018   

കാലം മാറുന്നതിന് കോലവും മാറും. അങ്ങനെ ഇപ്പോള്‍ കോലം മാറാന്‍ ഒരുങ്ങുകയാണ് നമ്മുടെ മൊബൈല്‍ സിം കാര്‍ഡുകള്‍. മൈക്രോ സിമ്മില്‍ നിന്ന് മിനി സിമ്മായും അതില്‍ നിന്ന് നാനോയായും മാറിയ സിം കാര്‍ഡുകള്‍ ഇനി ഇ-സിമ്മിലേക്ക് മാറുകയാണ്. പുതിയ സാങ്കേതിക വിദ്യ നിലവില്‍ വരുന്നതോടെ സിം കാര്‍ഡ് എന്നത് സങ്കല്‍പ്പം മാത്രമാകും. വിവിധ കണക്ഷനുകള്‍ക്കു വേണ്ടി പ്രത്യേകം പ്രത്യേകം സിം കാര്‍ഡുകള്‍ കൊണ്ടുനടക്കേണ്ടതില്ല എന്നതാണ് പ്രധാന സവിശേഷത. ഓരോ ഫോണിലും സിമ്മിനു പകരമായി പുതിയ നിലവാരത്തിലുള്ള ഇലക്ട്രോണിക് ചിപ്പ് അഥവാ എംബെഡ്ഡ്ഡ് സിം ആവും  (ഇ-സിം) ഉണ്ടാവുക.

സ്മാര്‍ട്ട് ഡിവൈസുകളുടെ മദര്‍ ബോര്‍ഡുകളിലെ വെര്‍ച്വല്‍ സ്‌പേസിലാകും സിമ്മുകള്‍ ഉണ്ടാവുക. പുതിയ കണക്ഷന്‍ എടുക്കാന്‍ ഉദ്ദേശിക്കുമ്പോള്‍  ആ കണക്ഷന്റെ ഐ ഡി ഇ ഫോണില്‍ നല്‍കിയാല്‍ മതി. ഒരു നമ്ബരും ഒരു പ്ലാനും വിവിധ ഡിവൈസുകളില്‍ ഉപയോഗിക്കാം എന്നതും മറ്റൊരു പ്രത്യേകത. എന്‍.എഫ്.സി ചിപ്പിന് സമാനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇ-സിം വ്യാപകമാക്കാനുള്ള ശ്രമങ്ങളാണ്? മറ്റ്? മൊബൈല്‍ നിര്‍മാണ കമ്ബനികള്‍ നടത്തുന്നത്. ഇന്ത്യയില്‍ റിലയന്‍സ് ജിയോയും എയര്‍ടെല്ലുമാണ്? ഇ-സിം ടെക്‌നോളജി തുടക്കം കുറിച്ചിരിക്കുന്ന മൊബൈല്‍ സേവനദാതക്കാള്‍ .ഇന്ത്യയിലും എല്ലാ മൊബൈല്‍ സേവനദാതാക്കളും സ്മാര്‍ട് സിം സംവിധാനത്തിലേക്ക് ഉടന്‍ മാറുമെന്നാണ് കരുതുന്നത്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News