• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

DECEMBER 2018
THURSDAY
01:54 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  ആപ്പിള്‍ ഉല്‍പന്നങ്ങളില്‍ സാങ്കേതിക തകരാറെന്ന് റിപ്പോര്‍ട്ടുകള്‍

By Web Desk    November 11, 2018   

ആപ്പിളിന്റെ ഉല്‍പന്നങ്ങളില്‍ സാങ്കേതിക തകരാറെന്ന് റിപ്പോര്‍ട്ടുകള്‍. ഐഫോണ്‍ എക്‌സിലും മാക്ബുക്ക് പ്രോയിലും മാണ് സാങ്കേതിക തകരാറുകള്‍ കണ്ടെത്തിയതായി ആപ്പിള്‍ തന്നെ സ്ഥിരീകരിച്ചു. ഐഫോണിലെ ടച്ചിലും,മാക്ബുക്ക് പ്രോയുടെ സ്‌റ്റോറേജിനുമാണ്  പ്രശ്‌നം കണ്ടെത്തിയിരിക്കുന്നത്. 

ഐഫോണ്‍ xs, ഐഫോണ്‍ XR തുടങ്ങിയ മോഡലുകളില്‍ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. ടച്ച് ചെയ്യുമ്പോള്‍ ഫോണ്‍ കൃത്യമായി പ്രതികരിക്കുന്നില്ലെന്നാണ് പ്രധാന പരാതി. സ്‌റ്റോറേജ് ഡ്രൈവിലെ തകരാര്‍ മൂലം ഡാറ്റ നഷ്ടമാകുന്നതാണ് പ്രോയിലെ പ്രധാന പ്രശ്‌നം. 128 ജി.ബി, 256 ജി.ബി സ്‌റ്റോറേജുള്ള മോഡലുകളിലാണ് പ്രശ്‌നം കണ്ടെത്തിയിരിക്കുന്നത്. 2017 ജൂണ്‍ മുതല്‍ 2018 ജൂണ്‍ വരെ വിറ്റഴിച്ച മാക്ബുക്ക് പ്രോയിലാണ് പ്രശ്‌നങ്ങള്‍ ഉള്ളത്. നേരത്തെ ബാറ്ററികളും കീബോര്‍ഡുകളും ഇത്തരത്തില്‍ മാറ്റിനല്‍കിയിരുന്നു. ഉല്‍പ്പന്നങ്ങള്‍ക്ക് സംഭവിച്ചിരിക്കന്ന തകരാറുകള്‍ സൗജന്യമായി  പരിഹരിച്ചു നല്‍കുമെന്നും ആപ്പിള്‍ അറിയിച്ചിട്ടുണ്ട്.


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News