• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MARCH 2018
TUESDAY
10:40 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സൂക്ഷിക്കുക; നിങ്ങളുടെ വാട്‌സ്ആപ്പ് നഷ്ടമായേക്കാം

By Web Desk    February 14, 2017   
Whats App

സൂക്ഷിച്ചില്ലെങ്കിൽ നിങ്ങളുടെ വാട്‌സ്ആപ്പ് നഷ്ടമായേക്കാം എന്ന ജാഗ്രതാ നിർദ്ദേശവുമായി വിദഗ്ധർ. വാട്‌സ്ആപ്പ് റ്റു സ്റ്റെപ് വേരിഫിക്കേഷൻ ഉപയോഗിക്കുന്നവർക്കാണ് ടെക് രംഗത്തെ വിദഗ്ധരുടെ ജാഗ്രതാ നിർദ്ദേശം.

വാട്‌സ്ആപ്പ് സന്ദേശങ്ങൾ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി കമ്പനി പുതിയതായി ഏർപ്പെടുത്തിയ ഫീച്ചർ ആണ് റ്റൂ സ്റ്റെപ് വേരിഫിക്കേഷൻ. രണ്ട് സ്റ്റെപ്പുകളിലൂടെ സന്ദേശങ്ങൾ പാസ് വേഡ് ഉപയോഗിച്ച് സുരക്ഷിതമാക്കാമെന്നും കമ്പനി അവകാശപ്പെടുന്നു.

റ്റൂ സ്റ്റെപ് വേരിഫിക്കേഷൻ ഉപയോഗിച്ച് ഫോൺ നമ്പർ വേരിഫൈ ചെയ്യുന്ന സമയങ്ങളിൽ ഇ മെയിൽ ഐഡി ചോദിക്കാൻ സാധ്യതയുണ്ട്. റിക്കവറി ആവശ്യങ്ങൾക്കു വേണ്ടി മെയിൽ ഐഡി നൽകാനും ഓപ്ഷൻ ഉണ്ട്. ഇത് നിർബന്ധമില്ല. ഏതെങ്കിലും കാരണവശാൽ ഇ മെയിൽ ഐഡി നൽകാൻ മറന്നു പോയാൽ ആ വ്യക്തിക്ക് പിന്നെ വേരിഫിക്കേഷന് ഉപയോഗിക്കുന്ന പാസ് വേഡ് മറന്നാൽ അത് തിരിച്ചുകിട്ടില്ലെന്നും വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു.

ഇ മെയിൽ ഐഡി നൽകിയാൽ തന്നെ അതു വേരിഫൈ ചെയ്യുന്നതിനുള്ള സംവിധാനം വാട്‌സ്ആപ്പ് ഏർപ്പെടുത്തിയിട്ടില്ല. അതിനാൽ ഉപഭോക്താവ് നൽകുന്നത് ശരിയായ ഐഡി തന്നെയാണോ എന്ന് കണ്ടെത്താനാവില്ല.  ഇത് ഭാവിയിൽ വലിയ പ്രശ്‌നങ്ങൾക്ക് കാരണമാകാനും സാധ്യതയുണ്ട്. മാത്രമല്ല, വേരിഫൈ ചെയ്യാൻ സംവിധാനം ഇല്ലാത്തതിനാൽ ഇതിൽ നിന്ന് പ്രൊമോഷൻ മെയിലുകൾ വരാനുള്ള സാധ്യതയും ഉണ്ട്. വാട്‌സ്ആപ്പിന്റെ എല്ലാ ഉപയോക്താക്കൾക്കും പുതിയ ഫീച്ചർ ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News