• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

15

AUGUST 2018
WEDNESDAY
08:10 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പഴമയെ മോഡി പിടിപ്പിച്ച് നോക്കിയ

By Web Desk    February 25, 2018   
 
നോക്കിയയെ അവരുടെ പഴയ പ്രതാപത്തിലേക്ക് ഉയര്‍ത്താനുള്ള ശ്രമത്തിലാണ് നോക്കിയ ഫോണ്‍ നിര്‍മ്മാതാക്കള്‍ എച്ച്എംഡി ഗ്ലോബല്‍. നോക്കിയ പ്രേമികളുടെ നൊസ്റ്റാള്‍ജിയ നോക്കിയ 3310 അടുത്തിടെയാണ് നോക്കിയ വീണ്ടും ഇറക്കിയത്. 2ജിയില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ വിപണിയില്‍ കൗതുകവും വില്‍പ്പനയും ഉണ്ടാക്കിയിരുന്നു.
 
ഇപ്പോള്‍ ഇതാ ഈ ഫോണിന്‍റെ 4ജി പതിപ്പ് ചൈനയില്‍ ഇറക്കിയിരിക്കുകയാണ്. ബാഴ്സിലോനയില്‍ ഈ മാസം നടക്കുന്ന ലോക മൊബൈല്‍ കോണ്‍ഗ്രസില്‍ ഈ ഫോണ്‍ ആഗോള വിപണിയില്‍ അവതരിപ്പിക്കും. മുന്‍പ് അവതരിപ്പിച്ച 2ജി പതിപ്പിന്‍റെ ഡിസൈന്‍ തന്നെയാണ് പുതിയ 4 ജി പതിപ്പിനും ഉള്ളത്. ആന്‍ഡ്രോയ്ഡ് ഫോര്‍ക്ക് പതിപ്പിന്‍റെ പിന്തുണയോടെയാണ് പുതിയ പതിപ്പ് എത്തുന്നത്.  2.4 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഫോണില്‍ 1 ജിബി റാമും 512 എംബി സ്‌റ്റോറേജുമുണ്ടാവും. 64 ജിബി വരെയുള്ള മൈക്രോ എസ്.ഡി കാര്‍ഡും ഫോണില്‍ ഉപയോഗിക്കാന്‍ സാധിക്കും.
 
വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് ലൈറ്റ്, യൂട്യൂബ് പോലുള്ള ആപ്ലിക്കേഷഷനുകള്‍ ഫോണില്‍ പ്രവര്‍ത്തിക്കും. 4ജി വോള്‍ടി സൗകര്യം തന്നെയാണ് നോക്കിയ 3310 4ജിയുടെ ഏറ്റവും വലിയ പ്രത്യേകത. കഴിഞ്ഞ ഒക്ടോബറില്‍ 3ജി കണക്ടിവിറ്റിയോടെയുള്ള നോക്കിയ 3310  പുറത്തിറക്കിയിരുന്നു. 
Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News