• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
10:45 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നൂബിയ റെഡ് മാജിക്ക് എത്തുന്നു; വില  30000 രൂപക്ക് താഴെ

By Web Desk    October 30, 2018   
NUBIA PHONE

വണ്‍പ്ലസ്, സാംസങ് തുടങ്ങിയഫ്ളാഗ്ഷിപ്പ് ഫോണുകള്‍ക്ക് കനത്ത തിരിച്ചടിയുമായി നൂബിയ റെഡ് മാജിക്ക് ഇന്ത്യയില്‍ എത്തുന്നു. ദീപാവലി സീസണിന് ശേഷം ഫോണ്‍ വിപണിയില്‍ എത്തിക്കാന്‍ ആണ് പദ്ധതി. 30000 രൂപക്ക് താഴെ ആയിരിക്കും വില എന്നതും ശ്രദ്ധേയമാണ്.

നമ്മളെല്ലാം സ്ഥിരം കണ്ടുമടുത്ത നോട്ടിഫിക്കേഷന്‍ ലൈറ്റ് സമ്ബ്രദായത്തെ അടിമുടി മാറ്റിമറിക്കുന്നതാണ് ഇതിന്റെ ഡിസൈന്‍. പിറകിലാണ് നോട്ടിഫിക്കേഷന്‍ ലൈറ്റ് ഉള്ളത്. ഫോണിന്റെ ഹാര്‍ഡ്വെയര്‍ നോക്കുമ്ബോള്‍ ഇന്ന് നിലവിലുള്ളതില്‍ വെച്ച്‌ ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഇതിലുള്ളത്. സ്‌നാപ്ഡ്രാഗണ്‍ 835 ആണ് പ്രൊസസര്‍. ഒപ്പം 8ജിബി റാം, 128 ജിബി മെമ്മറി എന്നിവയും ഫോണിലുണ്ട്. എടുത്തുപറയേണ്ട മറ്റൊരു കാര്യം പ്രത്യേകമായി തയ്യാറാക്കിയ എയര്‍ കൂളിംഗ് സിസ്റ്റം ഫോണില്‍ ഉണ്ട് എന്നതാണ്.

ഇത് കൂടാതെ ഗെയിം ബൂസ്റ്റ് എന്നൊരു സൗകര്യവുമുണ്ട്. ഇതിനായി പ്രത്യേകം തയ്യാറാക്കിയ ബട്ടണും ഉണ്ട്. ഇതുപയോഗിച്ചാല്‍ മറ്റു ആപ്പുകള്‍ മെമ്മറി ഉപയോഗിക്കുന്നത് പൂര്‍ണ്ണമായും തടഞ്ഞുകൊണ്ട് മികച്ച ഗെയിമിംഗ് സൗകര്യം ഫോണിന് നല്‍കും. മികച്ച ഫ്രെയിമുകളില്‍ മനോഹരമായി മികച്ച വേഗതയില്‍ ഗെയിം കളിക്കാന്‍ സാധിക്കും.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News