• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MARCH 2018
MONDAY
11:38 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഫേസ്ബുക്ക് ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ വർധന

By Web Desk    February 2, 2017   

ന്യൂയോർക്ക്: ഫേസ്ബുക്ക് ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ വർധനവ്. എണ്ണം 190 കോടി കഴിഞ്ഞതായി മേധാവി സുക്കർബർഗ് ഫേസ്ബുക്കിൽ കുറിച്ചു. 120 കോടി ഉപഭോക്താക്കൾ ദിവസവും അക്കൗണ്ടിൽ സജീവമാണെന്നും  65 ദശലക്ഷം ചെറുകിട കമ്പനികൾ ഉപഭോക്താക്കളുമായി ആശയ വിനിമയം നടത്തുന്നത് ഫേസ്ബുക്ക് വഴിയാണെന്നും സുക്കർബർഗ് അറിയിച്ചു.

15 കോടി ആളുകൾ ഇൻസ്റ്റഗ്രാം സ്റ്റോറികൾ ഉപയോഗിക്കുന്നുണ്ട്. റോഡ് മാപ്പ് പ്രകാരം 120 കോടി ആളുകൾ വാട്‌സാപ്പിൽ സജീവമാണ്. അഞ്ച് കോടിയിലധികം ആളുകൾ ഇന്റർനെറ്റ് ഡോട്ട് ഒ ആർ ജി ഉപയോഗിക്കുന്നതായും, 50 ലക്ഷത്തിലധികം വിർച്വൽ റിയാലിറ്റി ഉപകരണങ്ങൾ ഫേസ്ബുക്ക് ഇതുവരെ വിറ്റഴിച്ചതായും സുക്കർബർഗ് അവകാശപ്പെട്ടു.

വീഡിയോകൾക്ക് കൂടുതൽ ശ്രദ്ധ നൽകിക്കൊണ്ട് മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നത്. മെസഞ്ചറിൽ പുതിയ ക്യാമറ കൊണ്ടുവന്നു. ഫേസ്ബുക്കിലും ഉടൻ ക്യാമറ എത്തിക്കുമെന്നും സുക്കർബർഗ് അറിയിച്ചു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News