• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
09:25 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

എഞ്ചിന്‍ കേടായി; ഗോ എയര്‍ വിമാനം ബെംഗളൂരു വിമാനത്താവളത്തില്‍ അടിയന്തരമായ് തിരിച്ചിറക്കി

By Web Desk    September 2, 2018   

ന്യൂഡല്‍ഹി: ആകാശത്ത്  വെച്ച്  എഞ്ചിന്‍ കേടായതിനെ തുടര്‍ന്ന് ഗോ എയര്‍ വിമാനം ബെംഗളൂരു വിമാനത്താവളത്തില്‍ അടിയന്തരമായ് തിരിച്ചിറക്കി. പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകമാണ് എഞ്ചിന്‍ പ്രവര്‍ത്തനം നിലച്ചത്.

ബെംഗളൂരുവില്‍ നിന്ന് പുണെയിലേക്ക് പറക്കുകയായിരുന്ന ജിഎട്ട്-283 വിമാനമാണ് തലനാരിഴയ്ക്ക് അപകടത്തില്‍ നിന്ന് ് രക്ഷപ്പെട്ടത്. ശനിയാഴ്ചയായിരുന്നു സംഭവം. സാങ്കേതിക തകരാറുണ്ടെന്ന് പൈലറ്റിന് സൂചന ലഭിക്കുകയും ഉടന്‍ തന്നെ വിമാനത്തിന്റെ ഒന്നാമത്തെ എഞ്ചിന്‍ പ്രവര്‍ത്തന രഹിതമാകുകയുമായിരുന്നു.

 വിമാനത്തിലുള്ള എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. യാത്രക്കാരെ മറ്റു വിമാനങ്ങളിലായി പുണെയിലേക്ക് അയച്ചതായി ഗോഎയര്‍ അധികൃതര്‍ അറിയിച്ചു.

 

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News