• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
12:13 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  തീവ്രവാദ ചുവയുള്ള പോസ്റ്റുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ സോഷ്യല്‍ മീഡിയകള്‍ നല്‍കേണ്ടി വരുന്നത്  കോടികള്‍  

By Web Desk    September 15, 2018   

ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങലില്‍ തീവ്രവാദ ഉള്ളടക്കങ്ങള്‍ ഉള്ള പോസ്റ്റുകളോ മറ്റോ പ്രത്യക്ഷപ്പെട്ടാല്‍  ഉടന്‍ തന്നെ നീക്കം ചെയ്തില്ലെങ്കില്‍ ഇനിമുതല്‍ കോടികള്‍ പിഴ നല്‍കേണ്ടിവരും. യൂറോപ്യന്‍ യൂണിയനാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചിരിക്കുന്നത്.

യുവാക്കള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് വന്‍തോതില്‍ എത്തുന്നത് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കാരണമാണെന്നും ഇവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആണെന്നുമാണ് അധികൃതര്‍ പറയുന്നത്. അതേത്തുടര്‍ന്നാണ് കര്‍ശന നടപടിയുമായി യൂറോപ്യന്‍ യൂണിയന്‍ രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ 18 മാസങ്ങളിലായി യൂറോപ്പില്‍ ഉണ്ടായിട്ടുള്ള ഓരോ ആക്രമണങ്ങളിലും ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ക്ക് പങ്കുണ്ടെന്നും അധികൃതര്‍ പറയുന്നു. തീവ്രവാദ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനുള്ള നിര്‍ദേശം അവഗണിച്ചാല്‍ ആഗോളവരുമാനത്തിന്റെ നാല് ശതമാനം വരെ പിഴ വിധിക്കണമെന്നുള്ള നിര്‍ദേശമാണ് കമ്മീഷന്‍ മുന്നോട്ട് വെക്കുന്നത്. 2019 ഓടെ ഈ നിയമം നിലവില്‍ വരുത്താന്‍ കഴിയുമെന്നാണ് കമ്മീഷന്റെ വിശ്വാസം.

അതേസമയം, ഫേസ്‌ബുക്കിന്റെ ദുരുപയോഗം തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു എന്നാണ് കമ്ബനി സി ഇ ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞത്. ദുരുപയോഗ ഇടപെടലുകള്‍ തടയാന്‍ ഫേസ്‌ബുക്ക് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ട്.

Tags: terrorism
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News