• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MARCH 2019
TUESDAY
01:13 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഇന്‍സ്റ്റഗ്രാമുമായുള്ള പ്രവര്‍ത്തന തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന് അറിയിച്ച്‌ ഫേസ്ബുക്ക്

By Web Desk    March 14, 2019   
facebook

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം സേവനങ്ങളില്‍ നേരിട്ട പ്രവര്‍ത്തന തകരാറില്‍ ഖേദം പ്രകടിപ്പിച്ച്‌ ഫേസ്ബുക്കിന്റെ ട്വീറ്റ്. ഇന്ത്യന്‍ സമയം രാത്രി 10 മണിയോടെയാണ് ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്ക് പ്രവര്‍ത്തന രഹിതമായിത്തുടങ്ങിയത്. ഇന്‍സ്റ്റഗ്രാമിലും ഇതേ പ്രശ്‌നം ഉപഭോക്താക്കള്‍ നേരിടുകയുണ്ടായി.

പ്രൊഫൈലിനുള്ളില്‍ കടക്കാന്‍ സാധിക്കുമെങ്കിലും പോസ്റ്റുകള്‍ക്ക് കമന്റ് ചെയ്യാനോ പുതിയ പോസ്റ്റുകള്‍ ചെയ്യാനോ കഴിയുന്നില്ല എന്നതായിരുന്നു ഉപഭോക്താക്കള്‍ നേരിട്ട പ്രശ്‌നം. ലോകത്തിലെ ഏറ്റവും വലിയ സാമൂഹ്യ മാധ്യമ ശൃഖലയില്‍ നേരിട്ട പ്രശ്‌നം ഗുരുതര വീഴ്ചയാണെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പ്രശ്‌നം ഉടന്‍ പരിഹരിക്കും എന്നറിയിച്ചുകൊണ്ട് ഫേസ്ബുക്ക് ട്വീറ്റ് ചെയ്തത്.

തികച്ചും സാങ്കേതിക പ്രശ്‌നം മൂലമാണെന്നും ഡി ഡോസ് അറ്റാക്ക് മൂലം അല്ല എന്നും ഫേസ്ബുക്ക് അറിയിച്ചു. മാത്രമല്ല, ഇന്ന് രാവിലെ ലോകത്തിലെ പല ഭാഗത്തും ജി മെയില്‍ സേവനങ്ങള്‍ക്കും തടസം നേരിട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News