• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MARCH 2019
TUESDAY
01:07 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഫെയ്‌സ്ബുക്കിനോടും കേംബ്രിജ് അനലിറ്റിക്കയോടും കൂടുതല്‍ വിവരങ്ങള്‍ തേടി സിബിഐ

By Web Desk    March 15, 2019   
facebook1

ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തിയ കേസില്‍ ഫെയ്‌സ്ബുക്കിനോടും കേംബ്രിജ് അനലിറ്റിക്കയോടും സിബിഐ കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടു. കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രാലയത്തില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിഐ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷമാണ് നിരവധി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി ഫെയ്‌സ്ബുക്ക് വെളിപ്പെടുത്തല്‍ നടത്തിയത്.

ചോര്‍ത്തിയ വിവരങ്ങള്‍ കേംബ്രിജ് അനലിറ്റിക്ക ദുരുപയോഗം ചെയ്‌തോ എന്നത് അന്വേഷിക്കുമെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇതിന്മേല്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് സിബിഐ ഫെയ്‌സ്ബുക്കിനോടും കേംബ്രിജ് അനലിറ്റിക്കയോടും വിശദാംശങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും മറുപടി തൃപ്തികരമായിരുന്നില്ല. തുടര്‍ന്നാണ് ഇരുകൂട്ടരോടും വീണ്ടും വിശദീകരണം തേടാന്‍ തീരുമാനിച്ചത്.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News