• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

APRIL 2019
TUESDAY
02:13 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പശു ആപ്പുമായി ‘സെല്‍ഫി വിത്ത് ഗോമാത’...

By Shahina    December 14, 2018   
cow

കൊല്‍ക്കത്ത: പശുക്കളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇനി പുതിയ ആപ്പ്. ആര്‍എസ്എസ് അനുകൂല സംഘടനയായ ഗോസേവ പരിവാര്‍ നടത്തുന്ന ‘സെല്‍ഫി വിത്ത് ഗോമാത’ മത്സരത്തിന്റെ ഭാഗമായാണ് പുതിയ ആപ്ലിക്കേഷന്‍ നിലവില്‍ വരുന്നത്.

‘സെല്‍ഫി വിത്ത് ഗോമാതാ’ മത്സരത്തിലേക്ക്  കൂടുതല്‍ പേരെ ആകര്‍ഷിക്കാനും പ്രവേശനത്തിനുള്ള അപേക്ഷകള്‍ എളുപ്പത്തിലാക്കാനുമാണ് പുതിയ ആപ്ലിക്കേഷന്‍ കൊണ്ടുവരുന്നതെങ്കിലും പശുക്കളുടെ വിവരങ്ങള്‍ ജനത്തിലെത്തിക്കാന്‍ ഏറ്റവും മികച്ച വഴിയാണിതെന്ന് സംഘാടകര്‍ പറയുന്നു.

2015ല്‍ ഞങ്ങള്‍ മത്സരം നടത്തിയപ്പോള്‍ വാട്‌സാപ്പ് വഴിയായിരുന്നു എന്‍ട്രികള്‍ ക്ഷണിച്ചത്. അത് ചില സാങ്കേതിക തടസ്സങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ പുതിയ തീരുമാനമെടുത്തത്- ഗോസേവ പരിവാര്‍ നേതാവ് ലളിത് അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഗോമാതാവിനെ പരിചരിക്കുന്നതിലൂടെ സമൂഹത്തിനെ പരിചരിക്കുന്നുവെന്ന ഞങ്ങളുടെ കാഴ്ചപ്പാട് ജനങ്ങളിലെത്തിക്കാന്‍ ഇതിലൂടെ കഴിയുമെന്നും അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം അനുകൂല സംഘടനയാണെങ്കിലും നേരിട്ട് മത്സരത്തിന്റെ ഭാഗമാകില്ലെന്നും എന്നാല്‍ ആശയത്തെ പിന്തുണയ്ക്കുമെന്നും ആര്‍എസ്എസ് മുതിര്‍ന്ന നേതാവ് വ്യക്തമാക്കി. ആശുപത്രിക്കും ആബുലന്‍സിനും പിന്നാലെയാണ് പശുക്കള്‍ക്ക് മൊബൈല്‍ ആപ്പ് ഏര്‍പ്പെടുത്താനുള്ള പുതിയതീരുമാനം...
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News