• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2019
SUNDAY
08:42 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങള്‍ ഗൗരവ വിഷയമെന്ന് ഹൈക്കോടതി

By ANSA 11    January 7, 2019   
kerala-highcourt

കൊച്ചി: ഹര്‍ത്താലിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഹര്‍ത്താല്‍ അക്രമം തടയാന്‍ സമഗ്രമായ പദ്ധതി വേണം. ഹര്‍ത്താലിന് എതിരായ ജനവികാരം കാണുന്നില്ലെ എന്നും കോടതി ചോദിച്ചു. ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങല്‍ ഗൗരവ വിഷയമാണ് എന്നും കോടതി ചൂണ്ടിക്കാട്ടി. 

കഴിഞ്ഞ വര്‍ഷം 97 ഹര്‍ത്താലാണ് കേരളത്തില്‍ ഉണ്ടായത്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലിന് എതിരെ വ്യാപാരികള്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. ഹര്‍ത്താല്‍ നിരോധിക്കണം എന്നാവശ്യപ്പെട്ടാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിണിക്കുന്നതിനിടയിലാണ് ഹര്‍ത്താല്‍ അതീവ ഗുരുതര പ്രശനമാണ് എന്നും വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് എന്താണെന്നും വ്യക്തമാക്കണം എന്നും കോടതി ആവശ്യപ്പെട്ടത്.

ഒരു വര്‍ഷം 97 ഹര്‍ത്താല്‍ എന്നത് വിശ്വസിക്കാന്‍ പറ്റില്ല. നാളെ നടക്കുന്ന ഹര്‍ത്താലില്‍ കടകള്‍ക്ക് സംരക്ഷണം നല്‍കുമോ എന്നും ഹൈക്കോടതി ചോദിച്ചു.  നാളെ കടകള്‍ക്ക് സംരക്ഷണം നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ഹര്‍ത്താല്‍ തമാശ പോലെയാണ്. പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ നിര്‍ബന്ധിച്ചു പങ്കെടുപ്പിക്കരുത്. നാളെ പണിമുടക്ക് നേരിടാന്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് ഉച്ചയ്ക്ക് 1.45നു കോടതിയെ അറിയിക്കണം. അക്രമം തടയാന്‍ എന്ത് കൊണ്ട് നിയമ നിര്‍മാണം നടത്തുന്നില്ല എന്നും ഹൈക്കോടതി ചോദിച്ചു.



 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News