• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
12:11 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രിമുതല്‍

By ANSA 11    January 7, 2019   
strike-1

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി സംഘനകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും. ഓട്ടോ ടാക്‌സി തൊഴിലാളികള്‍, ബാങ്ക്, റെയില്‍വെ, വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ എന്നവരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ പണിമുടക്ക് ഹര്‍ത്താലായി മാറാനാണ് സാധ്യത. എന്നാല്‍ പണിമുടക്ക് ദിനത്തില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും എന്ന് വ്യാപാര വ്യവസായ സമിതി അറിയിച്ചിരുന്നു.

ഒരു വര്‍ഷം ഒരു കോടി  തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും എന്ന വാഗ്ദാനം കേന്ദ്ര സര്‍ക്കാര്‍ പാലിക്കാത്തതാണ് പണിമുടക്ക് ആഹ്വാനം ചെയ്യാനുള്ള പ്രധാനകാരണം. കണക്കുകള്‍ പ്രകാരം 2015 ല്‍ 1.55 ലക്ഷവും 2016 ല്‍ 2.31 ലക്ഷം ജോലിയും മാത്രമെ കേന്ദ്ര സര്‍ക്കാരിന് സൃഷ്ടിക്കാന്‍ സാധിച്ചിട്ടുള്ളു. കൂടാതെ ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ട അവസ്ഥയും ഉണ്ടായി. ജിഎഎസ്ടി മൂലം നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിച്ചതും പ്രതിഷേധത്തിന് കാരണമാകുന്നു. 

ആശുപത്രി, പാല്‍, പത്രം, വിനോദസഞ്ചാരികള്‍, ശബരിമല തീര്‍ത്ഥാടകര്‍ എന്നിവരെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. 
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News