• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
04:23 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

24-ാം തിയതി ഒഴികെ തുടര്‍ച്ചയായ അഞ്ച് ദിവസങ്ങളില്‍ ബാങ്ക് അവധി

By shahina tn    December 22, 2018   
bank-srtke

തിരുവനന്തപുരം: 24-ാം തിയതി ഒഴികെ തുടര്‍ച്ചയായ അഞ്ച് ദിവസങ്ങളില്‍ ബാങ്ക് അവധിയായിരിക്കും. ഓള്‍ ഇന്ത്യാ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ ഇന്ന് രാജ്യവ്യാപകമായി സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. സേവന വേതനവ്യവസ്ഥകള്‍, വിരമിച്ചവരുടെ പെന്‍ഷന്‍ എന്നിവകാലാനുസൃതമായി പുതുക്കുന്നില്ലെന്നാരോപിച്ചാണ് സമരം.

ഒപ്പം 26 ന് ബാങ്കുകളുടെ ലയനങ്ങള്‍ക്കെതിരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ നേതൃത്വത്തിലും സമരം പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം അവധി ദിനങ്ങള്‍ അടുപ്പിച്ച് വരുന്നതിനാല്‍ കുറേ ദിവസങ്ങള്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കാത്തത് പൊതുജനങ്ങളെ ബുദ്ധിമുട്ടിലാഴ്ത്തും.

നാളെ നാലാം ശനിയും മറ്റെന്നാള്‍ ഞായറാഴ്ചയുമാണ്. 25 ന് ക്രിസ്മസ് പൊതുഅവധി ആയിരിക്കും. ഇതിനിടയില്‍ 24 ന് മാത്രമാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ബാങ്കുകളുടെ തുടര്‍ച്ചയായ അവധി കാരണം എടിഎമ്മുകളുടെ പ്രവര്‍ത്തനം നിശ്ചലമാകാന്‍ സാധ്യതയേറയാണ്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News