• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

15

AUGUST 2018
WEDNESDAY
07:16 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ത്രിപുര തൂത്തുവാരി ബിജെപി ; മേഘാലയയിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി, നാഗാലാൻഡിൽ ബിജെപി സഖ്യം

By Web Desk    March 3, 2018   
 
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കി ബിജെപി. കാൽ നൂറ്റാണ്ടോളം ‘ചെങ്കോട്ട’യായി ഇടതുപക്ഷം കാത്തുപോന്ന ത്രിപുര ബിജെപി പിടിച്ചെടുത്തു. ചരിത്രത്തിലാദ്യമായി സിപിഎമ്മും ബിജെപിയും നേരിട്ട് ഏറ്റുമുട്ടിയ ത്രിപുരയിൽ കേവല ഭൂരിപക്ഷത്തിനു വേണ്ട 31 സീറ്റും പിന്നിട്ടാണു ബിജെപിയുടെ കുതിപ്പ്. ലീഡ് മാറിമറിയുന്ന സംസ്ഥാനത്ത് 40 ലധികം സീറ്റുകളുമായി ബിജെപി വിജയമുറപ്പിച്ചു.
 
നാഗാലാന്‍റില്‍ നേരത്തെ ബിജെപിക്കൊപ്പമായിരുന്ന എന്‍പിഎഫ് 31 സീറ്റുകളില്‍ വിജയം കണ്ടെത്തി.  നേരത്തെ 38 സീറ്റുകള്‍ നേടിയ സ്ഥാനത്താണിത്. ബിജെപിയും എന്‍ഡിപിപിയും അടങ്ങുന്ന സഖ്യം26 സീറ്റുകളില്‍ വിജയം കണ്ടു. നേരത്തെ ബിജെപിക്ക് ഒരു സീറ്റായിരുന്നു ബിജെപിക്കുണ്ടായിരുന്നത്. 2013ല്‍ എട്ട് സീറ്റുകളില്‍ വിജയിച്ച കോണ്‍ഗ്രസ് ഇത്തവണ ഒന്നും നേടാനായില്ല. മറ്റുള്ളവര്‍ മൂന്ന് സീറ്റുകള്‍ സ്വന്തമാക്കി.
 
മറ്റ് രണ്ടിടത്തും വട്ടപ്പൂജ്യമായ കോണ്‍ഗ്രസിന് മേഘാലയയില്‍ മാത്രമാണ്  ആശ്വസിക്കാന്‍ വകയുള്ളത്. നേരത്തെ 29 സീറ്റുകള്‍ നേടിയ സ്ഥാനത്ത് 23 സീറ്റെങ്കിലും നിലനിര്‍ത്തി ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ കോണ്‍ഗ്രസിന് സാധിച്ചു. ആകെ വോട്ടെടുപ്പ് നടന്ന 59 സീറ്റുകളില്‍ 18 സീറ്റുള്ള എന്‍പിപി ആണ് രണ്ടാം സ്ഥാനത്ത്. ബിജെപി ഇവിടെ രണ്ട് സീറ്റുകളും മറ്റുള്ളവര്‍ 16 സീറ്റുകളും സ്വന്തമാക്കി. മേഘാലയത്തില്‍ 10 ശതമാനം വോട്ടുകളാണ് നേടിയത്.  2013ല്‍ സീറ്റുകളൊന്നും ഇല്ലാതിരുന്ന സ്ഥാനത്ത് രണ്ട് സീറ്റുകള്‍ നേടിയ ബിജെപി മേഘാലയിലും നേട്ടമുണ്ടാക്കി.
 
ത്രിപുരയില്‍ സിപിഎം ദയനീയ തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ കോണ്‍ഗ്രസ് ഇല്ലാതായി. സര്‍ക്കാരുണ്ടാക്കാന്‍ ഭൂരിപക്ഷമില്ലെങ്കിലും നാഗാലാന്‍റിലും ബിജെപിക്ക് തന്നെയാണ് നേട്ടം. കോണ്‍ഗ്രസ് ഇവിടെയും ഇ്ലലാതായി. മേഘാലയയില്‍ കോണ്‍ഗ്രസ് ശ്വാസം തിരിച്ചുപിടിച്ചെങ്കിലും ബിജെപി നേട്ടമുണ്ടാക്കി.
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News