• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

15

OCTOBER 2018
MONDAY
10:50 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വടക്ക് - കിഴക്കൻ സംസ്ഥാനങ്ങൾ ആർക്കൊപ്പം ;ത്രിപുര ഉള്‍പ്പെടെ മൂന്നു സംസ്ഥാനങ്ങളിലെ ജനവിധി ഇന്നറിയാം

By Web Desk    March 3, 2018   

ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. രാവിലെ എട്ടു മണിയ്ക്കാണ് മൂന്നിടത്തും വോട്ടെണ്ണല്‍ ആരംഭിക്കുക. ഉച്ചയോടെ ഫലം പൂര്‍ണ്ണമായും അറിയാന്‍ കഴിഞ്ഞേക്കും. ത്രിപുരയില്‍ കഴിഞ്ഞ 25 വര്‍ഷമായി തുടരുന്ന സി.പി.ഐ.എം ഭരണം അട്ടിമറിക്കാനിറങ്ങിയ ബി.ജെ.പി എക്‌സിറ്റ്‌പോള്‍ ഫലങ്ങളുടെ ആത്മവിശ്വാസത്തിലാണ് ഫലപ്രഖ്യാപത്തെ നോക്കി കാണുന്നത്.

എന്നാല്‍ എക്‌സിറ്റ്‌പോള്‍ ഫലങ്ങളെ അസ്ഥാനത്താക്കി വീണ്ടും അധികാരത്തില്‍ തുടരാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് സി.പി.ഐ.എം. തങ്ങള്‍ പൂര്‍ണ ശുഭാപ്തി വിശ്വാസത്തിലാണെന്ന് സി.പി.എം ത്രിപുര സംസ്ഥാന സെക്രട്ടറി ബിജന്‍ദര്‍ കഴിഞ്ഞദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മണിക് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സി.പി.ഐ.എം ഭരണം കയ്യാളുന്ന ത്രിപുരയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകള്‍ക്ക് വിഭിന്നമായി കോണ്‍ഗ്രസിന് പകരം ബി.ജെ.പിയുമായായിരുന്നു സി.പി.ഐ.എമ്മിന്റെ മത്സരം.

92 ശതമാനം വോട്ടര്‍മാരും സമ്മതിദാന അവകാശം വിനിയോഗിച്ച സംസ്ഥാനത്ത് എക്‌സിറ്റ് പോളുകള്‍ സാധ്യത കല്‍പ്പിക്കുന്നത് ബി.ജെ.പിക്കാണ്. ആകെയുള്ള അറുപത് സീറ്റില്‍ 44 മുതല്‍ 50 സീറ്റ് വരെ നേടി ബി.ജെ.പി ഐ.പി.എഫ്ടി സഖ്യം ഭരണം പിടിക്കുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ്‌പോള്‍ പ്രവചനം. 35 മുതല്‍ 45 സീറ്റ് വരെ നേടുമെന്ന് ന്യൂസെ എക്‌സ് എക്‌സിറ്റ്‌പോളും പറയുന്നു.

പക്ഷേ 40 സീറ്റിലധികം നേടി അനായാസ വിജയം സ്വന്തമാക്കാനാകുമെന്നാണ് സി.പി.ഐ.എം നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍. നാഗാലാഡും ബി.ജെ.പി പിടിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം. എന്നാല്‍ പതിനെട്ട് സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ്സ് ഭരണ കക്ഷിയായ എന്‍.പി.എഫുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യത ബി.ജെ.പിയുടെ അധികാര മോഹങ്ങള്‍ക്ക് തിരിച്ചടിയാണ്.

പത്തുവര്‍ഷമായി അധികാരത്തിലിരിക്കുന്ന മേഘാലയയില്‍ ഭരണം നിലനിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ്. സംസ്ഥാനത്ത കോണ്‍ഗ്രസിന് തിരിച്ചടി നേരിടുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. ആര്‍ക്കും കേവലഭൂരിപക്ഷം ഉണ്ടാകില്ലെന്നും സംസ്ഥാനത്ത് സ്വതന്ത്രര്‍ വിധി നിര്‍ണ്ണയിച്ചേക്കാമെന്നും പ്രവചിക്കപ്പെടുന്നുണ്ട്.

എന്നാല്‍ കടുത്ത ഭരണവിരുദ്ധ വികാരം നിലനില്‍ക്കെ ഇത്തവണ പോളിംഗ് ശതമാനം കുറഞ്ഞത് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. മേഘാലയയില്‍ ഒമ്പത് മണ്ഡലങ്ങളിലെ 11 ബൂത്തുകളില്‍ കഴിഞ്ഞദിവസം റീപോളിംഗ് നടന്നിരുന്നു.

 
 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News