• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

15

OCTOBER 2018
MONDAY
11:40 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഇത് വിപ്ലവകരമായ വിജയം; ത്രിപുര സുന്ദരി മാതയുടെ അനുഗ്രഹം: മോദിയുടെ കഠിനാധ്വാനത്തിന്റെ ഫലം; ബി.ജെപി ജനറല്‍ സെക്രട്ടറി രാം മാധവ്

By Web Desk    March 3, 2018   

ത്രിപുരയിലെ മുന്നേറ്റത്തില്‍ സന്തോഷം പങ്കുവെച്ച് ബി.ജെ.പി നേതാവ് രാം മാധവ്. ഇത് വിപ്ലവകരമായ വിജയമാണെന്നും ത്രിപുര സുന്ദരി മാതയുടേയും ജനങ്ങളുടേയും അനുഗ്രഹമാണെന്നുമായിരുന്നു രാം മാധവിന്റെ പ്രസ്താവന.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടേയും കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും രാം മാധവ് പറഞ്ഞു. അഗര്‍ത്തലയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാം മാധവ്.

25 വര്‍ഷത്തെ തുടര്‍ച്ചയായുള്ള സി.പി.ഐ.എം ഭരണത്തിന് വിരാമമിട്ടാണ് ത്രിപുരയില്‍ ബി.ജെ.പി അധികാരത്തിലേക്ക് അടുക്കുന്നത്. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ 42 സീറ്റിലാണ് ബി.ജെ.പി മുന്നിട്ട് നില്‍ക്കുന്നത്. ലീഡ് നില കേവല ഭൂരിപക്ഷവും കടന്ന് ബഹുദൂരം മുന്നിലാണ്.

ഭരണ കക്ഷിയായ സി.പി.ഐ.എം 17 സീറ്റിലും മുന്നിട്ട് നില്‍ക്കുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ ലീഡ് നില മാറി മറിഞ്ഞിരുന്നുവെങ്കിലും വോട്ടെണ്ണലിന്റെ മൂന്നാംഘട്ടം പൂര്‍ത്തിയാകുമ്പോള്‍ ഏറെ മുന്നിലാണ് ബി.ജെ.പി-ഐ.പി.എഫ്.ടി സഖ്യം. 2013 ല്‍ 10 സീറ്റ് നേടിയ കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും മുന്നിട്ട് നില്‍ക്കാനായില്ല.

പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ ഒന്നടങ്കം നേരിട്ട് നേതൃത്വം കൊടുത്ത തെരഞ്ഞെടുപ്പ് പ്രചരണമായിരുന്നു ത്രിപുരയിലേത്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News