• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MARCH 2018
TUESDAY
10:39 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മോദിയുടെ റാലിക്കും ആളില്ല, പഞ്ചാബില്‍ ബിജെപി സഖ്യം തോല്‍വി ഉറപ്പിച്ചോ?

By Web Desk    January 28, 2017   
Modi Jalandhar Rally

ജലന്ധര്‍: പഞ്ചാബില്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ആശങ്കയിലാണ് ബിജെപി. കനത്ത ഭരണ വിരുദ്ധ വികാരം നേരിടുന്ന ബിജെപി- അകാലിദള്‍ സഖ്യം പ്രചാരണത്തില്‍ നേരിടുന്നത് വലിയ പ്രതിസന്ധി. ബിജെപിയുടെ സ്റ്റാര്‍ കാമ്പയ്‌നറായ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പോലും ജനങ്ങളെ പിടിച്ചിരുത്താനാകുന്നില്ല.

ജലന്ധറില്‍ ഇന്നലെ നടന്ന  മോദിയുടെ റാലിയില്‍ ഒഴിഞ്ഞ കസേരകള്‍ ചര്‍ച്ചയാവുകയാണ്. മോദി പ്രസംഗിക്കവെ സദസ്സ് വിടുന്നവരുടെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. പഞ്ചാബിലെ സര്‍ക്കാരിന്റെ ജനപ്രീതിയെക്കുറിച്ചും, മയക്കുമരുന്ന് വിഷയത്തിലടക്കം കോണ്‍ഗ്രസും എഎപിയും നടത്തുന്ന പ്രചാരണങ്ങള്‍ക്ക് എതിരെയുമായിരുന്നു മോദിയുടെ പ്രസംഗം. എന്നാല്‍ ഇതൊന്നും കേള്‍വിക്കാരെ കുലുക്കിയ മട്ടില്ല.  പലരും പ്രസംഗത്തിനിടെ മടങ്ങിപ്പോയി.

കോണ്‍ഗ്രസിന് പിറകെ , ആംആദ്മി പാര്‍ട്ടി കൂടി രംഗത്തെത്തിയതോടെ പഞ്ചാബില്‍ ത്രികോണ മത്സരമാണ് ഒരുങ്ങുന്നത്. എന്നാല്‍ പോരാട്ടം കോണ്‍ഗ്രസും -ആം ആദ്മി പാര്‍ട്ടിയും തമ്മിലെന്ന് തോന്നിക്കുന്നതാണ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലെ ഈ ദൃശ്യങ്ങള്‍.
 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News